മികച്ച അറ്റാദായം രേഖപ്പെടുത്തിയിട്ടും ഇടിഞ്ഞ് ഈ ജുന്‍ജുന്‍വാല സ്‌റ്റോക്ക്

ബാങ്കിംഗ് സ്‌റ്റോക്ക് ഇടിഞ്ഞത് 4%, തിരിച്ചുവരുമെന്ന് വിദഗ്ധര്‍

Update:2022-07-26 14:38 IST

Pic courtesy: Alchemy Capital

തിങ്കളാഴ്ച നടന്ന ഓഹരി വ്യാപാരത്തില്‍ കനറാ ബാങ്ക് ഓഹരികള്‍ക്ക് ക്ഷീണം, ഏകദേശം 4 ശതമാനത്തളമാണ് ഓഹരി ഇടിഞ്ഞത്. രാകേഷ് ജുന്ജുന്‍വാല (Rakesh Jhunjhunwala Stocks) ഓഹരികള്‍ കൈവശം വച്ചിട്ടുള്ള ഈ പൊതുമേഖലാ സ്ഥാപനം ജൂണ്‍ പാദത്തിലെ അറ്റാദായത്തില്‍ 72 ശതമാനം (YoY) കുതിച്ചുചാട്ടം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഫലം പുറത്തുവന്നിട്ടും ബിഎസ്ഇയില്‍ ഓഹരിവില 3.6 ശതമാനം ഇടിഞ്ഞ് 220.75 രൂപയിലെത്തിയതായി കാണാം.

ഇന്ന് (ജൂലൈ 26) കനറാ ബാങ്ക് ഓഹരികള്‍ 221.85 രൂപയ്ക്കാണ് ട്രേഡിംഗ് തുടരുന്നത്. കനറാ ബാങ്ക് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2,022 കോടിയാണ് അറ്റാദായം രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 1,177 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ അറ്റാദായം 71.79 ശതമാനം വര്‍ധിച്ചതായി കാണാം.
ജുന്‍ജുന്‍വാല വിറ്റഴിക്കാതെ കയ്യില്‍ സൂക്ഷിക്കുന്ന ഓഹരികളാണ് കനറാബാങ്കും ഫെഡറല്‍ ബാങ്കും. ജൂണ്‍ 30 വരെയുള്ള കമ്പനിയുടെ ഓഹരി അവകാശം പരിശോധിച്ചാല്‍, 1.96 ശതമാനം ഓഹരികള്‍ അല്ലെങ്കില്‍ 35,597,400 ഓഹരികള്‍ രാകേഷ് ജുന്‍ജുന്‍വാല കൈവശം വച്ചിരുന്നു.


Tags:    

Similar News