അമേരിക്കയിലേക്ക് നിലവാരമില്ലാത്ത മരുന്നു നല്‍കിയതിന് മൂന്ന് ഇന്ത്യന്‍ കമ്പനികള്‍ക്ക് മുന്നറിയിപ്പ് നോട്ടീസ്

Update: 2019-11-06 13:00 GMT

അമേരിക്കയിലേക്ക് മരുന്നു വിതരണത്തിനെത്തിക്കുന്ന മൂന്ന് പ്രമുഖ ഇന്ത്യന്‍ കമ്പനികള്‍ക്ക് ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ മുന്നറിയിപ്പ് കത്തുകള്‍ നല്‍കി. കാഡില ഹെല്‍ത്ത്‌കെയര്‍ ലിമിറ്റഡ്, ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ്, ലുപിന്‍ ലിമിറ്റഡ് എന്നിവയാണ് കത്തു ലഭിച്ച കമ്പനികള്‍. കുഴപ്പം കണ്ടെത്തിയ ഒരു ഇന്ത്യന്‍ പ്‌ളാന്റില്‍ നിന്നുള്ള ഉല്‍പ്പന്നത്തിന് വിലക്കും ഏര്‍പ്പടുത്തി.

ആരോഗ്യ പരിപാലനച്ചെലവുകള്‍ കുറയ്ക്കുന്നതിന് അമേരിക്ക വിലകുറഞ്ഞ മരുന്നുകള്‍ ആവശ്യപ്പെടുമ്പോഴും ഗുണനിലവാര നിയന്ത്രണത്തിലെ വീഴ്ചകള്‍ക്കു നേരെ കണ്ണടയ്ക്കാന്‍ എഫ്ഡിഎ തയ്യാറല്ലെന്നു തെളിയിക്കുന്നു ഇത്തരം കര്‍ശന നടപടികള്‍. അമേരിക്കന്‍ ജനറിക് മരുന്ന് വിപണിയുടെ 40 ശതമാനത്തോളമാണ് ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഫാക്ടറികളില്‍ നിന്നുള്ള വിഹിതം.

Similar News