സൂക്ഷിക്കുക! നിങ്ങൾ കുടിക്കുന്ന ബ്രാൻഡഡ് കുപ്പിവെള്ളം ചിലപ്പോൾ വ്യാജനാകാം

Update: 2019-07-12 06:15 GMT

നിങ്ങളുടെ കയ്യിലിരിക്കുന്ന ബ്രാൻഡഡ് കുപ്പിവെള്ളം വ്യാജമായിരിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി റെയിൽവേ മന്ത്രാലയം. ഒറ്റ ദിവസം കൊണ്ട് 48,860 വ്യാജ കുപിവെള്ള ബോട്ടിലുകളാണ് റെയിൽവേ നടത്തിയ റെയ്‌ഡിൽ പിടിച്ചെടുത്തത്.

300 ഇടങ്ങളിലായി നടത്തിയ റെയ്‌ഡിൽ 4 പാൻട്രി കാർ മാനേജർമാർ ഉൾപ്പെടെ 800 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ശുദ്ധീകരിക്കാത്ത ജലം ബോട്ടിലുകളിൽ ലഭിക്കുന്നുണ്ടെന്ന് യാത്രക്കാരുടെ പരാതിയ്ക്ക് പിന്നാലെയാണ് നടപടി.

ബോട്ടിലുകളിൽ പ്രമുഖ കുടിവെള്ള കമ്പനികളുടെ ലേബൽ ഒട്ടിച്ചാണ് തട്ടിപ്പുകാർ വെള്ളം വിൽക്കുന്നത്. ഈ വെള്ളം എവിടെനിന്ന് ശേഖരിക്കുന്നതാണെന്നോ ശുദ്ധീകരിച്ചതാണെന്നോ അറിയാൻ സാധിക്കില്ലെന്നതാണ് ആശങ്കാജനകമായ കാര്യം.

ഈയിടെ ബോട്ടിൽവെള്ളത്തിൽ മനുഷ്യ വിസർജ്യത്തിൽ കണ്ടുവരുന്ന ഇ-കോളി ബാക്റ്റീരിയ കണ്ടെത്തിയിരുന്നു. കോളറ പോലുള്ള അസുഖങ്ങൾക്ക് കാരണമാകുന്നതാണ് ഇ-കോളി.

ഭക്ഷണങ്ങളും പാനീയങ്ങളും തയ്യറാക്കുമ്പോൾ ശുചിത്വം ഉറപ്പാക്കാൻ ഈയിടെ നിരവധി നടപടികൾ റെയിൽവേ കൈക്കൊണ്ടിരുന്നു. പെസ്റ്റുകളുടെ ശല്യം ഒഴിവാക്കാൻ നിർമിത ബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ടൂൾ തെരഞ്ഞെടുത്ത കിച്ചണുകളിൽ ഐആർടിസി സ്ഥാപിച്ചിട്ടുണ്ട്.            

Similar News