ആരോഗ്യ ബോധത്തെ സ്വാധീനിച്ചവരില്‍ ഒന്നാമന്‍ മോദി; മറ്റ് പ്രമുഖ വ്യക്തികള്‍ ആരെല്ലാം?

Update: 2019-07-23 06:51 GMT

രാജ്യത്തെ ആരോഗ്യ ബോധത്തെ സ്വാധീനിച്ച പ്രമുഖ വ്യക്തികളില്‍ ഒന്നാമന്‍ നരേന്ദ്ര മോദി. പട്ടികയില്‍ രണ്ടാമനായി ബോളിവുഡ് താരം അക്ഷയ് കുമാറും മൂന്നാമനായി യോഗാ ഗുരു ബാബ രാംദേവും ഇടം നേടി. കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ഫിറ്റ്‌നസ് ടെക്‌നോളജി സംരംഭമായ ജിഒക്യൂവാണ് പട്ടിക തയാറാക്കിയിരിക്കുന്നത്.

ക്രിക്കറ്റ് താരം എംഎസ് ധോണി, ചലച്ചിത്ര താരങ്ങളായ രണ്‍വീര്‍ സിംഗ്, കരീന കപൂര്‍, ടൈഗര്‍ ഷ്രോഫ്, പ്രിയങ്ക ചോപ്ര എന്നിവരാണ് പട്ടികയില്‍ ആദ്യമായി ഇടം നേടുന്നവര്‍.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി, നടി ദീപിക പദുകോണ്‍ എന്നിവരും പട്ടികയിലുണ്ട്. ആഗോളതലത്തില്‍ യോഗ ദിനം ആചരിക്കാന്‍ നിര്‍ണ്ണായക പങ്കു വഹിച്ച വ്യക്തിയാണ് നരേന്ദ്രമോദി. അതിനാല്‍ തന്നെ മോദി അനുകൂലികളല്ലാത്തവര്‍ പോലും ആരോഗ്യ പരിരക്ഷണത്തില്‍ മോദിയെ മോഡല്‍ ആക്കുന്നുണ്ടെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.

ഫിറ്റ്‌നസ് സെലിബ്രിറ്റി ഗോള്‍സ് സെറ്റ് ചെയ്ത് മുന്നേറുന്ന അക്ഷയ് കുമാറിനും ആരാധകര്‍ ഏറെയാണ്. തായ്‌ക്വോണ്ടോയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയ താരമാണ് അക്ഷയ് കുമാര്‍.

Similar News