സോനം കപൂര്‍ 35 കിലോ കുറച്ച കഥ അറിയുമോ? ആ രഹസ്യമിതാണ്

Update: 2019-07-30 10:55 GMT

അടുത്തിടെ വിവാഹം കഴിഞ്ഞ സോനം കപൂര്‍ തന്റെ വിവാഹ വസ്ത്രത്തില്‍ അതി സുന്ദരിയായിരുന്നു. ബോളിവുഡിലെ ഈ മിന്നും താരത്തിന്റെ ആകാരവടിവ് കണ്ട് കൊതിക്കാത്തവരുണ്ടാകില്ല. എന്നാല്‍ ചിട്ടയായ ജീവിതചര്യയുടെയും മനസാന്നിദ്ധ്യത്തിന്റെയും ഫലമാണിത്. 'സാവരിയ'യിലേക്കുള്ള ആക്സമികമായി ലഭിച്ച ഓഫര്‍ സ്വീകരിക്കണമെങ്കില്‍ പൊണ്ണത്തടി കുറയ്ക്കാതെ വയ്യ. ഫിറ്റ്നസിലേക്കുള്ള യാത്ര അവിടെ നിന്ന് തുടങ്ങി. 90 കിലോ ഭാരത്തില്‍നിന്ന് 35 കിലോ ആരോഗ്യകരമായി കുറയ്ക്കുകയായിരുന്നു ലക്ഷ്യം. ഇതാ സോനം പങ്കുവയ്ക്കുന്നു ആ രഹസ്യം.

എങ്ങനെ 35 കിലോ കുറച്ചു?

ഏറെ ഇഷ്ടമുള്ള ചോക്കലേറ്റുകളും ഐസ്‌ക്രീമിമൊക്കെ വേണ്ടെന്ന് വെക്കുകയായിരുന്നു ആദ്യപടി. ആര്‍ട്ടിസ്റ്റിക് യോഗ, പവര്‍ഫുള്‍ യോഗ, കഥക് തുടങ്ങിയവയില്‍ പരിശീലനം. ഭക്ഷണത്തിന്റെ അളവുകുറച്ച് ആറ് ഇടവേളകളാക്കി. പ്രഭാത ഭക്ഷണമായി ഓട്ട്മീല്‍, പഴങ്ങള്‍ എന്നിവയും വര്‍ക്കൗട്ടിനുശേഷം ബ്രഡും മുട്ടയുടെ വെള്ളയും പ്രോട്ടീന്‍ ഷേക്കും ഭക്ഷണം.

പരിപ്പ്, സബ്ജി, റാഗി റോട്ടി, സാലഡ് ഒപ്പം ഒരു കഷണം ചിക്കന്‍ അല്ലെങ്കില്‍ മീന്‍ എന്നിവയടങ്ങിയതാണ് ഉച്ചഭക്ഷണം. അത്താഴത്തിന് സൂപ്പ്, സാലഡ്, ഒരു കഷണം ചിക്കന്‍ അല്ലെങ്കില്‍ മീന്‍… ഈ ഭക്ഷണ രീതി ഒരു വര്‍ഷം തുടര്‍ന്നു. അങ്ങനെ 35 കിലോ കുറഞ്ഞു. ഒന്നു കഴിക്കാതിരിക്കില്ല. എല്ലാറ്റിന്റെയും അളവ് കുറവാണെന്ന് മാത്രം.

ഇപ്പോഴത്തെ ജീവിതചര്യ

  • വെള്ളം പരമാവധി കുടിക്കും. ഓരോ മണിക്കൂറും അല്ലെങ്കില്‍ രണ്ട് മണിക്കൂര്‍ കൂടുമ്പോള്‍ കരിക്ക് കുടിക്കും. കൃത്രിമ പാനീയങ്ങള്‍ ഒഴിവാക്കും. വെള്ളിരിക്ക

    ജൂസ്, സംഭാരം എന്നിവയാണ് മറ്റ് ഇഷ്ട പാനീയങ്ങള്‍

  • യാത്ര ചെയ്യുമ്പോള്‍ വാരിവലിച്ചു കഴിക്കാതെ ആപ്പിള്‍, സാന്‍ഡ്വിച്ച് തുടങ്ങിയ എന്തെങ്കിലും കയ്യില്‍ കരുതും.
  • രാവിലെ അല്‍പ്പം ചൂടുവെള്ളം കുടിച്ച് ദിവസം ആരംഭിക്കും. മുത്തശി പറഞ്ഞുതന്നിട്ടുള്ള ആ ശീലം ശരീരത്തിലെ വിഷാംശം പുറത്തുകളയാന്‍ നല്ലതാണ്.
  • നോ സ്മോക്കിംഗ് അന്തരീക്ഷം നിര്‍ബന്ധം
  • ഉപ്പ്, പഞ്ചസാര എന്നീ നാച്ചുറല്‍ കില്ലേഴ്സിനെ പരമാവധി അകറ്റി നിറുത്തും

പ്രഭാത ഭക്ഷണം: മുട്ടയുടെ വെള്ള മാത്രം ഉപയോഗിച്ചുള്ള ഓംലറ്റ്, ടോസ്റ്റ്, സീസണല്‍ ഫ്രൂട്ട്, ചൂടുവെള്ളം.. ഇത് മടുക്കുമ്പോള്‍ ഇടക്ക് ഇഡ്ഡലി.

ഉച്ചഭക്ഷണം: ചിക്കന്‍, റോട്ടി, സീസണല്‍ വെജിറ്റബിള്‍, തൈര്, ഫ്രൂട്ട്സ്

അത്താഴം: എന്ത് കഴിക്കുന്നു എന്നതിനേക്കാള്‍ എപ്പോള്‍ കഴിക്കുന്നു എന്നത് പ്രധാനമാണ്. ആറരയ്ക്ക് അത്താഴം കഴിക്കും. വെജ്/ചിക്കന്‍ സാന്‍ഡ്വിച്ച്, സാലഡ്, പിന്നെ കുറച്ച് ഫ്രെഞ്ച് ഫ്രൈസ്. ഗ്രില്‍ഡ് ഫിഷ് അത്താഴത്തിന് ഇടയ്ക്ക് കഴിക്കാറുണ്ട്. വിശപ്പ് മാറിയില്ലെങ്കില്‍ സോയ മില്‍ക്കോ പ്രോട്ടീന്‍ ഷെയ്ക്കോ കൂടി കഴിക്കും.

Similar News