അബ്‌കേഷിയയിലെ 110 കാരുടെ രഹസ്യങ്ങൾ

Update: 2019-05-03 03:00 GMT

ജോർജിയയിലെ അബ്‌കേഷിയ എന്ന മലമ്പ്രദേശം കൂടുതൽ കാലം ജീവിക്കുന്നവരുടെ നാടാണ്. ശരാശരി വയസ് 110. ജനനിബിഢവും മാലിന്യക്കൂമ്പാരങ്ങളുമായ വൻ നഗരങ്ങളിൽ നിന്നു വരുന്നവർക്ക് അബ്‌കേഷിയ ഒരു പറുദീസയാണ്.

അബ്‌കേഷിയക്കാർ റിട്ടയർ ചെയ്യാറില്ല. ചെറുപ്പക്കാർ 10-15 മണിക്കൂർ ജോലി ചെയ്യുമ്പോൾ 90 കഴിഞ്ഞവരുടെ ജോലി സമയം നാലഞ്ച് മണിക്കൂറായി കുറയുമെന്നു മാത്രം.

ജനങ്ങൾ അരോഗ ദൃഢ ഗാത്രരും സന്തോഷവാന്മാരുമാണ്. വളരെയേറെ പ്രസരിപ്പും ചുറുചുറുക്കുമുള്ളവർ.

കുന്നും താഴ്വരകളും ധാരാളമുള്ള പ്രദേശമായതുകൊണ്ട് വ്യായാമത്തിന് ധാരാളം അവസരങ്ങളുണ്ട്. കൃഷിയാണ് ഉപജീവനമാർഗം. ഇവർ കുറച്ചേ കഴിക്കൂ. അതും പച്ചക്കറികളും ധാന്യങ്ങളും പഴങ്ങളും പാലുൽപ്പന്നങ്ങളും.

20 മൈൽ വരെ നടക്കുന്നത് ഇവരുടെ ദിനചര്യയാണ്. 100 കഴിഞ്ഞവരും തങ്ങൾക്ക് ചെറുപ്പമാണെന്ന് വിശ്വസിക്കുന്നു. ഇവർ നന്നായി കുതിരസവാരി ചെയ്യുന്നു, നീന്തുന്നു, ഉറങ്ങുന്നു. പാട്ടും ഡാൻസുമെല്ലാം ജീവിതത്തിന്റെ ഭാഗമാണ്.

വാർദ്ധക്യത്തെ ബഹുമാനിക്കാനറിയാവുന്നവരാണ് അവർ. പ്രകൃതിയോട് ഇണങ്ങിച്ചേർന്ന് ജീവിക്കുന്നവരും.

പ്രൊഫ. പി.എ. വർഗീസ്

Similar News