ആരോഗ്യകരമായ ഭക്ഷണശീലത്തിന്റെ പത്ത് പ്രമാണങ്ങള്‍

Update: 2019-08-06 09:24 GMT

ആരോഗ്യത്തോടെ ജീവിക്കാനാണ് നാം ഭക്ഷണം കഴിക്കുന്നത്. പക്ഷേ ഭക്ഷണം തന്നെ ഇപ്പോള്‍ നമ്മുടെ ആരോഗ്യം നശിപ്പിച്ചുക്കൊണ്ടിരിക്കുന്നു. ആരോഗ്യകരമായ ഭക്ഷണശീലം വളര്‍ത്താന്‍ ഇതാ പത്ത് നിര്‍ദേശങ്ങള്‍.

  1. ഭക്ഷണം ദിവസം മൂന്ന് നേരം മാത്രം.
  2. ഒരു നേരത്തെ ഭക്ഷണം പഴവര്‍ഗം, കരിക്ക്, പഴച്ചാറ് എന്നിവ മാത്രമാക്കുക. പഴങ്ങളുടെ കൂടെ തേങ്ങയും കഴിക്കാം.
  3. ധാന്യാഹാരം ഒരു നേരം മാത്രമാക്കുക.
  4. ധാന്യാഹാരങ്ങളുടെ കൂടെ ഇഷ്ടമുള്ള പച്ചക്കറികള്‍ (സവാള ഒഴികെ) അരിഞ്ഞിട്ട വെജിറ്റബിള്‍ സാലഡ് ധാരാളമായി കഴിക്കുക.
  5. ഭക്ഷണം സാവധാനം ചവച്ചരച്ച് കഴിക്കുക.
  6. പാചകത്തിന് മണ്‍,ചെമ്പ്, പിച്ചള പാത്രങ്ങള്‍, കല്‍ച്ചട്ടി മാത്രം ഉപയോഗിക്കുക. സ്റ്റീല്‍ പാത്രത്തില്‍ ചോറ് വേവിക്കാം. അലുമിനിയം പാത്രങ്ങള്‍ പാചകത്തിന് നന്നല്ല.
  7. ധാന്യാഹാരങ്ങള്‍ തമ്മില്‍ (അളവില്‍ എത്ര കുറവായാലും) 5-6മണിക്കൂര്‍ ഇടവേള വേണം.
  8. തേങ്ങ ധാരാളമായി ഉപയോഗിക്കുക.
  9. ഭക്ഷണം അരവയര്‍ മാത്രം. ബാക്കി ഭാഗം ദഹനരസങ്ങള്‍ക്കും വായുവിനും പ്രവര്‍ത്തിക്കാനുള്ളതാണ്.
  10. വിശപ്പുള്ളപ്പോള്‍ മാത്രം ഭക്ഷിക്കുക.

ലേഖകന്‍: എന്‍.വെങ്കിട കൃഷ്ണന്‍ പോറ്റി: സി.ആര്‍.ആര്‍ വര്‍മയുടെ ശിഷ്യനാണ്. പ്രകൃതി ജീവനക്ലാസുകള്‍ നയിക്കുന്ന ഇദ്ദേഹം ആരോഗ്യകരമായ ഭക്ഷണരീതി പ്രചരിപ്പിക്കുന്നതിന് ഏകദിന ശില്‍പ്പശാലകളും സംഘടിിക്കുന്നു. ആരോഗ്യവും ഭക്ഷണവും എന്ന പേരില്‍ ഗ്രന്ഥവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2010 ജൂലൈയില്‍ ധനം പ്രസിദ്ധീകരിച്ചത്.

Similar News