ബിസിനസിലും ജീവിതത്തിലും മാതൃകാ വ്യക്തിത്വമാകണോ? പരിശീലിക്കാം ഈ അഞ്ച് കാര്യങ്ങള്‍

Update: 2019-11-25 02:55 GMT

ബിസിനസിലും ജീവിതത്തിലും മികച്ച വ്യക്തിയാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പരിശീലിക്കാം ഈ അഞ്ച് കാര്യങ്ങള്‍.

പോസിറ്റിവിറ്റി തുറന്നു പറയാം

ഒരു സുഹൃത്ത് വാഹനമോ വീടോ വാങ്ങിയാല്‍, ജീവിതത്തിലെന്തെങ്കിലും നേട്ടങ്ങളുണ്ടാക്കിയാല്‍ ഒന്ന് അഭിനന്ദിക്കാന്‍ അല്ലെങ്കില്‍ കൊള്ളാം എന്ന് പറയാന്‍ നമുക്ക് കഴിയാറുണ്ടോ? ഏതെങ്കിലും ഹോട്ടലില്‍ നിന്നും രുചികരമായ ഭക്ഷണം കഴിച്ചിട്ട് ഫുഡ് നന്നായിട്ടുണ്ട് എന്ന് അവരോട് എത്രപേര്‍ പറയാറുണ്ട്? ജീവിതത്തില്‍ ചെറിയ ചെറിയ സന്തോഷങ്ങള്‍ തരുന്ന സാഹചര്യങ്ങള്‍ പോലും അംഗീകരിക്കുകയും അത് പ്രകടിപ്പിക്കുകയും ചെയ്യുന്നത് നമ്മളിലും മറ്റുള്ളവരിലും പോസിറ്റിവിറ്റി പരക്കാന്‍ ഉപകരിക്കും. മറ്റുള്ളവരെക്കുറിച്ച് നല്ലത് പറയാനും പ്രോത്സാഹിപ്പിക്കാനുമുള്ള അവസരങ്ങള്‍ ഉപയോഗപ്പെടുത്തുക.

പ്രോത്സാഹിപ്പിക്കുന്നതിലെ ഉല്ലാസം

ജീവിതത്തില്‍ ഓരോരുത്തര്‍ക്കും ലഭിച്ച നല്ല വാക്കുകളും പ്രോത്സാഹനവുമാവാം ഒരുപക്ഷെ നാം ഇപ്പോഴും ഓര്‍ത്തിരിക്കുന്നതും നമ്മെ മുന്നോട്ട് നയിക്കുന്ന ഊര്‍ജ്ജവും. ഓരോ വ്യക്തിയുടെയും ചെറിയ ശ്രമങ്ങളെ പോലും പ്രോത്സാഹിപ്പിക്കുക. അങ്ങനെ ചെറിയ ശ്രമങ്ങള്‍ വലിയ ശ്രമങ്ങളാവാനുള്ള ഇന്ധനമാണ് പ്രോത്സാഹനം. അതിനാല്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ സന്തോഷം കണ്ടെത്താം.

ഗുണപരമല്ലാത്ത വിമര്‍ശനങ്ങള്‍ വേണ്ട

ഒരു വ്യക്തിയുടെ തിരുത്തപ്പെടെണ്ട കരങ്ങളെ കുറിച്ച് സംസാരിക്കുമ്പോള്‍ പറയേണ്ട കാര്യങ്ങള്‍ കൃത്യമായി പറയാന്‍ ശ്രമിക്കണം. അതുപോലെ തന്നെ കാര്യങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ വ്യക്തിപരമായ പോരയ്മകളിലൂന്നി സംസാരിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ആദ്യം നല്ല കാര്യങ്ങള്‍ പറഞ്ഞുവേണം തിരുത്തപെടെണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍.

ചിന്തകള്‍ എഴുതി വയ്ക്കാം

മനസ്സില്‍ വരുന്ന ചിന്തകള്‍ എഴുതി വയ്ക്കുമ്പോള്‍ അത് കൂടുതല്‍ ദൃഢമായി ഓര്‍മകളില്‍ സൂക്ഷിക്കപ്പെടുന്നു. ചിന്തിക്കുന്ന കാര്യങ്ങള്‍ എഴുതുമ്പോള്‍ അത് നമ്മുടെ മനസിലാണ് രേഖപ്പെടുത്തുന്നത്. നമുക്ക് ചുറ്റും കാണുന്ന നല്ലകാര്യങ്ങള്‍, നല്ല ചിന്തകള്‍, അനുഭവങ്ങള്‍ തുടങ്ങിയവ എഴുതി വയ്ക്കുന്ന ശീലം വ്യക്തി ജീവിതത്തില്‍ പോസിറ്റിവിറ്റി നിറയ്ക്കാന്‍ സഹായിക്കും. അത് നിങ്ങളെ മികച്ച വ്യക്തികളുമാക്കും.

ഒബ്‌സേര്‍വര്‍ ആകാം

എല്ലാ നെഗറ്റിവിറ്റികളിലും നന്മയുള്ള ഒരു സമൂഹവും നമുക്ക് ചുറ്റുമുണ്ടെന്ന് മനസ്സിലാക്കണം. അതുകൊണ്ട് തന്നെയാണ് ഈ ലോകം നിലനില്‍ക്കുന്നതും. മറ്റുള്ളവര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ നിരീക്ഷിക്കുകയും അതേപറ്റി ചിന്തിക്കാനുമുള്ള ശ്രമം വ്യക്തി ജീവിതത്തിലെ നിഷേധാത്മക ചിന്തകള്‍ മാറ്റിയെടുക്കാന്‍ സഹായിക്കും.

ഡെയ്‌ലി

ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ

ലഭിക്കാൻ join Dhanam

Telegram Channel – https://t.me/dhanamonline

Similar News