വെള്ളം കുടിച്ചില്ലെങ്കില്‍ വെള്ളത്തിലാകും! ധാരാളം വെള്ളം കുടിക്കണം എന്ന് പറയുന്നത് ഈ കാരണങ്ങള്‍ കൊണ്ടാണ്

Update: 2019-09-03 09:48 GMT

നമ്മുടെ ശരീരത്തിന്റെ 60 ശതമാനവും ഊര്‍ജം ലഭിക്കുന്നത് ജലാംശത്തില്‍ നിന്നാണ്. അത് കൊണ്ടാണ് ദിവസവും എട്ട് ഗ്ലാസ് വെള്ളം ആരോഗ്യമുള്ള ഒരാള്‍ കുടിയ്ക്കണമെന്ന് പറയുന്നത്. ശരീരത്തെ നിര്‍ജ്ജലീകരണത്തില്‍ നിന്ന് തടയുന്നതിന് വെള്ളം കുടിക്കുന്നത് കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ.

നിര്‍ജലീകരണം ക്ഷണിച്ചുവരുത്തുന്ന മറ്റുചില ആരോഗ്യപ്രശ്നങ്ങളാണ് ക്ഷീണം, മൂഡ് സ്വിംഗ്, തലവേദന, ശ്രദ്ധക്കുറവ്, ഹ്രസ്വകാല ഓര്‍മ, ഉത്കണ്ഠ. വ്യായാമ സമയങ്ങളില്‍ ശരീരത്തിന്റെ ഊര്‍ജം വര്‍ധിപ്പിക്കുന്നതിനും ജലത്തിന്റെ അളവ് വളരെ പ്രധാനമാണ്. വെള്ളം കുടിയ്ക്കുന്നതു കൊണ്ടുള്ള മറ്റ് ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം.

തളര്‍ച്ച ഒഴിവാക്കുന്നു

തളര്‍ച്ച തോന്നുന്ന സമയത്ത് ഒരു കപ്പ് കാപ്പി കുടിയ്ക്കുന്നത് ശരീരത്തിന് ഉന്മേഷം നല്‍കാറുണ്ട്. വെള്ളത്തിനും ഇത്തരത്തില്‍ സാധിക്കും. ശരീരത്തിലെ നിര്‍ജ്ജലീകരണം തടയുന്നത് പ്രധാനമായും വെള്ളമാണ്. പ്രത്യേകിച്ച് അമിതമായി അധ്വാനിക്കുന്ന സന്ദര്‍ഭങ്ങളില്‍.*

തലവേദയ്ക്ക് പരിഹാരം

ചിലരില്‍ സ്‌ട്രെസ്സു കൊണ്ടും മറ്റു പല കാരണങ്ങള്‍ കൊണ്ടും തല വേദന സ്ഥിരമായി വരാറുണ്ട്. തലവേദനയുള്ള സമയത്ത് വെള്ളം ധാരാളം കുടിക്കുന്നത് തലവേദനയ്ക്ക് ആശ്വാസമാകുന്നു. നിര്‍ജ്ജലീകരണം കൊണ്ടാണ് തലവേദന ഉണ്ടാകുന്നത്, ഇത് പല പഠനങ്ങളിലും വ്യക്തമാക്കിയിട്ടുള്ളതാണ്.

ചര്‍മ്മത്തിന്റെ തിളക്കം

ചര്‍മം ആരോഗ്യത്തോടെ വയ്ക്കാന്‍ ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. മുഖക്കുരു മാറുന്നതിനും, ചര്‍മം മൊരിയുന്നതിനും പരിഹാരമാണ് വെള്ളം കുടിയ്ക്കുന്നത്. വെള്ളം കുടിയ്ക്കുന്നത് ചര്‍മ്മത്തിന്റെ വലിച്ചിലിനെ തടയാന്‍ സഹായിക്കുന്നു. ധാരാളം വെള്ളം കുടിയ്ക്കുന്നത്, ചര്‍മ്മം മൃദുലമാക്കുന്നതിനും പ്രായം കുറയ്ക്കുന്നതിനും തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിക്കുന്നതിനും വെള്ളം കുടി സഹായകമാകുന്നു.

ഭാരം കുറയും

വെള്ളം കുടിച്ചു കൊണ്ട് ഭാരം കുറയ്ക്കാം എന്നത് അധികമാര്‍ക്കും അറിയാത്ത കാര്യമാണ്. എന്നാല്‍ ഭക്ഷണത്തിന് അരമണിക്കൂര്‍ മുന്‍പ് വെള്ളം കുടിയ്ക്കുകയാണെങ്കില്‍ കഴിയ്ക്കണമെന്ന് വിചാരിക്കുന്നതിനേക്കാള്‍ കുറവ് ഭക്ഷണമായിരിക്കും നമ്മള്‍ കഴിക്കുന്നത് ഇത് ഭാരം കൂടുന്നത് തടയുന്നു.

മസിലുകള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നു

ജോലി ചെയ്യുന്ന സമയത്ത് ധാരാളം വെള്ളം കുടിയ്ക്കണം. ഇത് ശരീരത്തിലെ മസിലുകള്‍ ഊര്‍ജ്ജം നല്‍കുന്നു.

മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു

നെഗറ്റീവായ മാനസികാവസ്ഥ മെച്ചപ്പെടുത്താനും സന്തോഷകരമായി മനസ്സിനെ മെച്ചപ്പെടുത്താനും വെള്ളം കുടിയ്ക്കുന്നത് കൊണ്ട് സാധിക്കുന്നു.

പ്രകൃതി പല ആരോഗ്യ ആനുകൂല്യങ്ങളും ജലത്തിന് നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, ദൈനംദിന പതിവിലേക്ക് എട്ടു ഗ്ലാസ് വെള്ളമെങ്കിലും ചേര്‍ക്കുന്നത് ശീലമാക്കൂ. ഊണുസമയത്ത് അധികം കഴിക്കാതെ, ഉള്ളിലെത്തുന്ന ആഹാരത്തെ സ്വീകരിക്കാന്‍ വയറിനെ സജ്ജമാക്കുകയും ചെയ്യും. ദിവസത്തിന്റെ രണ്ടാം പകുതിയില്‍ (ഉച്ചയ്ക്കു ശേഷം) വെള്ളം കുടിക്കുന്നതിനെക്കാളും ഉത്തമം ആദ്യ പകുതിയില്‍ കുടിക്കുന്നതാണ്. ഇത് രാത്രിയില്‍ മൂത്രശങ്ക ഒഴിവാക്കി ഉറക്കം സുഗമമാക്കാനും സഹായിക്കും.

Similar News