അത്യാഢംബര കാറുകൾ, യാട്ടുകൾ: സൗദി കിരീടാവകാശിയുടെ സ്വപ്നതുല്യമായ ലൈഫ്‌സ്റ്റൈൽ
എംബിഎസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അറിയപ്പെടുന്നത് കാലത്തിനൊത്ത് മാറുന്ന രാജ്യത്തിൻറെ കരുത്തനായ നേതാവ് എന്ന നിലയിലാണ്.
അദ്ദേഹത്തിന്റെ സ്വപ്നതുല്യമായ ലൈഫ്‌സ്റ്റൈൽ ലോകത്തെ അതിസമ്പന്നരെ പോലും അസൂയപ്പെടുത്തും. ചില കാര്യങ്ങൾ:
- എംബിഎസിന്റെ സ്വകാര്യ സ്വത്ത് ഏകദേശം 12.5 ബില്യൺ ഡോളർ വരും
- കിംഗ് സൗദ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് നിയമത്തിൽ ബിരുദം
- 2009-ൽ അദ്ദേഹത്തിന്റെ പിതാവ് സൽമാൻ രാജാവിന്റെ സ്പെഷ്യൽ അഡ്വൈസർ ആയി
- നാല് വർഷം മുൻപ് പ്രതിരോധ മന്ത്രിയായി, പിന്നീട് ഡെപ്യൂട്ടി ക്രൗൺ പ്രിൻസ്
- 2017-ൽ ക്രൗൺ പ്രിൻസ് അഥവാ കിരീടാവകാശി എന്ന സ്ഥാനം
- സൗദി രാജ കുടുംബത്തിന്റെ മൊത്തം നെറ്റ് വർത്ത് 2.3 ട്രില്യൺ ഡോളർ ആണ്.
- ആഡംബര കാറുകളുടെ വൻ ശേഖരമാണ് അദ്ദേഹത്തിനുള്ളത്: ഇതിൽ ഒരു ഫെരാരി, ലംബോർഗിനി, ബുഗാട്ടി, നിരവധി ബിഎംഡബ്ള്യു, ലാൻഡ് ക്രൂയിസറുകൾ എന്നിവ ഉൾപ്പെടും.
- രണ്ട് ആഡംബര യാട്ടുകൾ ഉണ്ട്: ആദ്യത്തേത് 2008-ൽ വാങ്ങി. ഇതിൽ ഹെലിപാഡ്, ഗോൾഫ് ഡ്രൈവിംഗ് റേഞ്ച്, സിനിമ ഹാൾ, ഡാൻസ് ഫ്ലോർ, റെസ്റ്റോറന്റ് എന്നിവയും ഉണ്ട്.
- രണ്ടാമത്തെ യാട്ട് 2015-ൽ 689 മില്യൺ ഡോളറിന് വാങ്ങിയതാണ്. ഏഴ് ഡെക്കുകളുള്ള ഈ യാട്ടിൽ 2 ഹെലിപാഡ്, സാൾട്ട് വാട്ടർ പൂൾ എന്നിവയുമുണ്ട്. (ഇതിലൊന്ന് ഒരിക്കൽ 9 മില്യൺ ഡോളറിന് മൈക്രോസോഫ്റ്റ് സ്ഥാപകനായ ബിൽ ഗേറ്റ്സ് വാടകക്ക് ഉപയോഗിച്ചിരുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ട്.)
ധനം ഓൺലൈനിന്റെ സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ Click Here.