'സ്പാ ക്വിസീന്' പിന്നാലെ ഹോട്ടലുകൾ; കാരണം, ഇത് വെറും ഭക്ഷണമല്ല!

Update:2018-11-20 15:52 IST

ഹോസ്‌പിറ്റാലിറ്റി രംഗത്തെ പുതിയ ട്രെൻഡാണ് സ്പാ ക്വിസീൻ. അങ്ങ് ഹോളിവുഡ് താരങ്ങൾ മുതൽ നമ്മുടെ സോനം കപൂർ വരെ കടുത്ത ഇതിന്റെ ആരാധകരാണ്.

എന്താണ് ഈ സ്പാ ക്വിസീൻ? ഇതൊരു സാത്വിക ഭക്ഷണ ശൈലിയാണ്. തികച്ചും ഓർഗാനിക് ആയ ചേരുവകൾ കൊണ്ട് പോഷക ഗുണങ്ങൾ നഷ്ടപ്പെടാത്ത രീതിയിൽ പാചകം ചെയ്തിടുക്കുന്നവയാണ് ഇവ. ഭക്ഷണം കഴിക്കുന്ന ആളുടെ മാനസിക-ശാരീരിക ആരോഗ്യ സ്ഥിതികൾ പരിഗണിച്ച് അതിനനുസരിച്ചാണ് ഭക്ഷണം തെരഞ്ഞെടുക്കുക. പോഷക ഗുണം നഷ്ടപ്പെടാതിരിക്കാൻ പാചക സമയം കുറക്കുകയും ചെയ്യും.

ദിവസേനയുള്ള ഓട്ടപ്പാച്ചിലുകൾക്കിടയിൽ നമുക്ക് നഷ്ടപ്പെടുന്ന ആരോഗ്യം വീണ്ടെടുക്കാൻ ഭക്ഷണത്തിലൂടെ കഴിയുമെന്നതാണ് ഈ ആശയത്തിന് പിന്നിലെ വസ്തുത. ഭക്ഷണം വയറു നിറക്കാൻ മാത്രമുള്ളതല്ല, ശരീരത്തിനേയും മനസിനേയും സുഖപ്പെടുത്താൻ കൂടിയുള്ളതാണ് എന്നാണ് ഇതിന്റെ വക്താക്കൾ അഭിപ്രായപ്പെടുന്നത്.

സെലിബ്രിറ്റികളുടെ പോലുള്ള ചർമ്മവും ദൃഢമായ ശരീരവും വെറും ജിം വർക്ക്ഔട്ട് കൊണ്ട് മാത്രം ലഭിക്കില്ലെന്ന് ന്യൂട്രീഷനിസ്റ്റും സംരംഭകയുമായ ദിവ്യാ ദാസ് പറയുന്നു. അതിന് പ്രത്യേക ക്യൂറേറ്റഡ് ഭക്ഷണ ശൈലി തന്നെ വേണം.

ഇപ്പോൾ കേരളത്തിൽ താജ് ഹോട്ടലുകൾ ഉൾപ്പെടെ നിരവധി ഹോട്ടലുകൾ സ്പാ ക്വിസീനിന് പ്രത്യേക വിഭാഗം തന്നെ ഉണ്ടാക്കിയിട്ടുണ്ട്. ഈ ഭക്ഷണ ശൈലിയോടുള്ള വർധിച്ച ജനപ്രീതിയാണ് ഇത് സൂചിപ്പിക്കുന്നത്.

ഒരാളുടെ ബോഡി മാസ്‌ ഇൻഡക്സ്, ആരോഗ്യ നില, ജീവിത ശൈലി, വിറ്റാമിൻ പോലുള്ള ആവശ്യഘടകങ്ങളുടെ അപര്യാപ്‌തത എന്നിവ മുൻകൂട്ടി അറിഞ്ഞിട്ട് വേണം സ്പാ ഡയറ്റ് ആരംഭിക്കാൻ. ഏതെങ്കിലും തരത്തിൽ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്ക് ന്യൂട്രീഷൻ വിദഗ്ധർ ഡോക്ടർമാരുമായി കൂടിയാലോചിച്ചാണ് പലപ്പോഴും ഇത്തരം ഡയറ്റ് തയ്യാറാക്കുക.

സ്പാ ക്വിസീൻ വളരെ കസ്റ്റമൈസ്‌ഡ്‌ ആണ്. ഒരാളുടെ ക്വിസീൻ മറ്റൊരാൾക്ക് ചേരണമെന്നില്ല. എന്നാൽ, പ്രത്യേകിച്ച് ആരോഗ്യപ്രശ്നമില്ലാത്തവർക്ക് ഇത്തരത്തിലുള്ള ഭക്ഷണം വീട്ടിൽ തന്നെ പരീക്ഷിക്കാവുന്നതാണ്.

Similar News