ജോലിസ്ഥലത്തും സുഹൃത്തുക്കള്‍ക്കിടയിലും എന്നും പോസിറ്റീവായിരിക്കാം

Update: 2019-12-21 03:55 GMT

"ജോലി സ്ഥലത്ത് പിരിമുറുക്കമുണ്ടോ?" ലൈഫ്‌സ്റ്റൈല്‍ രോഗങ്ങളുമായി ഡോക്റ്ററുടെ അടുത്തേക്ക് പോകുമ്പോള്‍ ഇന്ന് ഏതൊരാളോടും ഡോക്റ്റര്‍ ചോദിക്കുന്ന ആദ്യ ചോദ്യമാണിത്. ജോലി സ്ഥലങ്ങളിലാണ് ഇന്ന് ഏറ്റവും പിരിമുറുക്കമുണ്ടാക്കുന്നതെന്ന് പഠനങ്ങളും പറയുന്നു. നെഗറ്റീവ് ചിന്താഗതികള്‍ മനസ്സില്‍ നിന്നും മാറ്റാന്‍ കഴിയാറില്ല എന്നതാണ് പലരുടെയും പരാതി. പിരിമുറുക്കമാണ് ഒരു വ്യക്തിയെ നെഗറ്റീവും പോസിറ്റീവും ഒക്കെ ആക്കിമാറ്റുന്നത്. കോര്‍പ്പറേറ്റ് മേഖലയിലെ കമ്പനികളായ TCS, Infosys, Microsoft, Hp, എന്നിവ തൊഴിലാളികളെ നിര്‍ബന്ധമായി വര്‍ഷാവസാനത്തില്‍ ലീവ് എടുത്ത് ജോലി സ്ഥലത്തുനിന്ന് പൂര്‍ണമായി മാറ്റിനിര്‍ത്തുന്നു. ഇത് ഇവരുടെ കാര്യക്ഷമതയില്‍ വലിയൊരു മാറ്റമുണ്ടാക്കുന്നു.

പിരിമുറുക്കത്തെ എങ്ങനെ അഭിമുഖീകരിക്കാം എന്നുള്ള ചിന്തയും ഗവേഷണവും പഠനവും ഇന്ന് വലിയ നിലയില്‍ നടന്നു കൊണ്ടിരിക്കുന്നു. ചെറിയ തോതിലുള്ള പിരിമുറുക്കങ്ങളാണ് നമ്മുടെ ലക്ഷ്യപ്രാപ്തിയെ കൂട്ടുന്നതും നമ്മെ ലക്ഷ്യലെത്തിക്കുന്നതും. എങ്ങനെയാണ് പിരിമുറുക്കങ്ങളുടെ (Stress Management) കാരണങ്ങളെ കണ്ടെത്തി അതിനെ കുറയ്ക്കാനും ജോലി ആസ്വാദകരമാക്കാനുമുള്ള വഴികള്‍ കമ്പനികള്‍ അന്വേഷിക്കുന്നത്. പിരിമുറുക്കത്തെ നെഗറ്റീവ് ആയി കാണുന്ന പ്രക്രിയയാണ് നമുക്കു ചുറ്റും. ഇതിനെ എങ്ങനെ പോസിറ്റീവായിക്കാണാം എന്നാണ് പഠിക്കേണ്ടത്.

  • ഒളിമ്പിക്‌സിന് തയ്യാറെടുക്കുന്ന ഒരു അത്ലറ്റ് വിജയത്തിന്റെ പടികയറുമ്പോള്‍ ഇത്രയുംകാലം അനുഭവിച്ച പിരിമുറുക്കത്തിന്റെ മധുരം അയാള്‍ അറിയുന്നു. വിജയത്തെ മുന്‍നിര്‍ത്തി നാം പണിയെടുക്കുമ്പോള്‍ നമ്മളില്‍ അനുഭവപ്പെടുന്ന പിരിമുറുക്കം സാധാരണമാണ്. ജോലി ഭാരവും ഭാരിച്ച ഡെഡ്‌ലൈനും കോര്‍പ്പറേറ്റ് കമ്പനികളില്‍ പണിയെടുക്കുന്നവര്‍ക്ക് സുപരിചിതമാണ്. നമ്മുടെ പ്രവൃത്തി പ്രധാനം ചെയ്യുന്ന വിജയം നമ്മെ ഈ പിരിമുറുക്കത്തിന്റെ പരിണിതഫലമായി കാണുകയും വിജയത്തെ ആഘോഷിക്കുകയും ചെയ്യുന്നു. ആഘോഷങ്ങളും റിലാക്‌സിംഗും ഏതൊരു കഠിന പ്രയത്‌നവും അര്‍ഹിക്കുന്നു.

  • കഴിവ് പരീക്ഷക്കപ്പെടും വിധം ബുദ്ധിമുട്ടുള്ള ജോലികളെ, വെല്ലുവിളികളെ നാം നേരിടുമ്പോള്‍ വലിയ ആത്മവിശ്വാസം ലഭിക്കുന്നു. മറിച്ച് പ്രതിബദ്ധത്തോടെയുള്ള പിരിമുറുക്കങ്ങള്‍ നമ്മുടെ പാതയില്‍ വിഘ്‌നങ്ങളുണ്ടാക്കി നമ്മളെ ലക്ഷ്യപ്രാപ്തികരണത്തില്‍നിന്ന് പിന്തിരിപ്പിക്കുന്നു. ഇതിനെ തിരിച്ചറിഞ്ഞ് മറികടക്കുകയാണ് വേണ്ടത്.

  • തലയ്ക്കുമീതെ വാള്‍ ഉണ്ടെങ്കിലെ നാം പണിയെടുക്കൂ എന്ന പഴയ സ്വഭാവത്തില്‍ വലിയൊരു മാറ്റം ഇന്നുണ്ട്. പിരിമുറുക്കത്തെ ഒരു പോസിറ്റീവ് ടൂള്‍ ആയി കാണുക. നമ്മുടെ പ്രവര്‍ത്തനത്തിന്, ലക്ഷ്യപ്രാപ്തിക്ക് ചെറിയൊരു പിരിമുറുക്കം ആവശ്യമാണെന്നുള്ള ചിന്ത എല്ലാവരിലുമുണ്ട്. ഈ ചിന്ത സ്‌ട്രെസ് ആയി മാറരുത്. ഈ ദിവസത്തെ നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നാളത്തെ നിങ്ങളുടെ നല്ല ജീവിതത്തിലേക്കുള്ള ഒരു ചെറിയ പടിയായി കണ്ടാല്‍ മതിയാകും.

  • സമയബന്ധിതമായിട്ടുള്ള പ്രവര്‍ത്തനം പ്രധാനമാണ്. ശാരീരിക വ്യായാമം, മനസ്സിനെ ശാന്തമാക്കാനുള്ള പ്രവര്‍ത്തനം, ജോലി സ്ഥലത്തുള്ളവരുടെ ധാര്‍മിക പിന്തുന്ന ഇവയെല്ലാം സ്വയം കണ്ടെത്തി മുമ്പോട്ടു പോകുവാനുള്ള പ്രവണതയാണ് വേണ്ടത്.

  • സുഹൃത്തുക്കള്‍, കുടുംബക്കാര്‍, സഹപ്രവര്‍ത്തകര്‍, എന്നിവരുമായി മനസ്സു തുറന്നുള്ള സംഭാഷണങ്ങള്‍ പിരിമുറുക്കത്തിന് വലിയൊരു അയവുണ്ടാക്കുന്നു. പോസിറ്റീവ് പ്രസംഗങ്ങള്‍, പുസ്തകങ്ങള്‍, സൗഹൃദ സംഭാഷണങ്ങള്‍ എന്നിവ ശീലമാക്കുക.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News