മലയാളി സംരംഭകര്‍ വരുത്തുന്ന 6 ബ്രാന്‍ഡിംഗ് തെറ്റുകള്‍

എല്ലാവരുടെയും അഭിപ്രായമെടുത്താണോ നിങ്ങള്‍ ലോഗോയുടെ കളര്‍ തീരുമാനിക്കുന്നത്?

Update:2022-10-09 12:30 IST

വെറുമൊരു സംരംഭം ആരംഭിക്കുന്നതിനപ്പുറത്ത് അതൊരു ബ്രാന്‍ഡായി വളര്‍ത്താനാണ് ഇന്ന് പല സംരംഭകരും ആഗ്രഹിക്കുന്നത്. എന്നാല്‍ അതിന് തടസമായി നില്‍ക്കുന്ന ഒത്തിരി കാര്യങ്ങളുണ്ട്. പൊതുവെ മലയാളി സംരംഭകര്‍ വരുത്തുന്ന ബ്രാന്‍ഡിംഗ് തെറ്റുകള്‍ എന്തെല്ലാമെന്ന് മനസിലാക്കാം.

1. പെട്ടന്നുള്ള ഫലം: പലരും ആഗ്രഹിക്കുന്നത് ബ്രാന്‍ഡിങ്ങിനുള്ള കാര്യങ്ങള്‍ ചെയ്തു തീര്‍ത്ത് പെട്ടന്ന് തന്നെ അതിന്റെ ഫലം കാണണം എന്നതാണ്. എന്നാല്‍ അത് അസാധ്യമാണ്. ബ്രാന്‍ഡിങ്ങിന്റെ ഫലം ലഭിക്കുന്നത് ഹ്രസ്വകാലത്തില്‍ അല്ല. അത് ഒത്തിരി സമയമെടുത്തു ആളുകളുടെ മനസ്സില്‍ പതിയേണ്ടതാണ്.

2. ബ്രാന്‍ഡിങ്ങില്‍ ഇടപെടാതിരിക്കുക: ബ്രാന്‍ഡ് ചെയ്യാനായി ഒരു ബ്രാന്‍ഡിംഗ് ടീമിനെ ഏല്പിച്ച് മാറിനില്‍ക്കുന്ന സംരംഭകര്‍ ധാരാളം ഉണ്ട്. എന്നാല്‍ ഓരോ ഘട്ടത്തിലും കൃത്യമായ ഇടപെടല്‍ സംരംഭകന്റെ ഭാഗത്തുനിന്നും ആവശ്യമാണ്. എങ്കിലേ ബ്രാന്‍ഡിംഗ് ആസ്വദിക്കാനും അതിലെ ഓരോ ഘടകത്തിന്റെയും പ്രസക്തി മനസിലാക്കാനും കഴിയുകയുള്ളു.

3. അഭിപ്രായം ചോദിക്കല്‍: ഒരു പേരിന്റെ തീരുമാനത്തിലാണെകിലും ലോഗോവിന്റെ തീരുമാനത്തിലാണെങ്കിലും ഏത് നിറം വേണമെന്ന് തീരുമാനിക്കുമ്പോഴുമെല്ലാം എല്ലാരുടെയും അയിപ്രായം ചോദിക്കുന്നത് തെറ്റായ പ്രവണതയാണ്. എല്ലാവര്‍ക്കും ഒരുപോലെ ഇഷ്ടപെടുന്ന ഒന്നുംതന്നെ ഉണ്ടാകില്ല. ഒരു കാര്യത്തെ നിരന്തരമായി കാണുമ്പോഴും ഉപയോഗിക്കുമ്പോഴുമാണ് അതില്‍ ഒരു ഇഷ്ടം ഉണ്ടാകുന്നത്. അതിനാല്‍ ബ്രാന്‍ഡിംഗ് വിദഗ്ദ്ധരുടെയും സംരംഭകനായ നിങ്ങളുടെയും മാത്രം തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുക.

4. മാര്‍ക്കറ്റിംഗ് ആരംഭിക്കുക: ബ്രാന്‍ഡിംഗ് പിന്നീട് ചെയ്യാം എന്നുതീരുമാനിച്ച് മാര്‍ക്കറ്റിംഗ് ആരംഭിക്കുന്നത് തീര്‍ത്തും തെറ്റായ കാര്യമാണ്. എന്താണ് മാര്‍ക്കറ്റിംഗ് ചെയ്യേണ്ടത് എന്ന് തീരുമാനിക്കുന്നത് ബ്രാന്‍ഡിങ്ങിന്റെ ആദ്യ ഘട്ടത്തിലാണ്. അത് ഉപേക്ഷിച്ച് ഒരിക്കലും മാര്‍ക്കറ്റിംഗിലേക്ക് ഫലപ്രദമായി കടക്കാന്‍ കഴിയില്ല.

5. ട്രെന്‍ഡിനനുസരിച്ച് മാറുക: ട്രെന്‍ഡിനെ അനുകരിക്കേണ്ടത് അനിവാര്യമാണ്, എന്നാല്‍ അത് ബ്രാന്‍ഡിന്റെ മുഖഛായയെ മാറ്റുന്നരീതിയില്‍ ആവരുത്. കാലത്തിനനുസരിച്ച് മാറ്റം ആവശ്യമാണ് എന്നാല്‍ അത് മാറ്റാന്‍ പാടില്ലാത്ത ഒന്നുണ്ട്- ബ്രാന്‍ഡ് ഐഡന്റിറ്റി. നെസ്‌കഫേ കോഫിയുടെ ബ്രാന്‍ഡിംഗ് രീതി ഇതിനൊരു മികച്ച ഉദാഹരണമാണ്.

6. അനുകരണം: നിലവിലെ മറ്റ് പ്രശസ്തമായ ബ്രാന്‍ഡുകളെ അനുകരിക്കുന്നത് പല സംരംഭകരും ചെയ്യുന്ന ഒരു കാര്യമാണ്. ആ ബ്രാന്‍ഡുകളില്‍ നിന്നും പ്രചോദനം ഉള്‍കൊള്ളാം എന്നാല്‍ അതിനെ അനുകരിക്കുന്നത് നമ്മുടെ ബ്രാന്‍ഡ് മുഖഛായയെ ഇല്ലാതാകും.

ഓര്‍ക്കുക ബ്രാന്‍ഡിങ്ങില്‍ ഒരിക്കല്‍ ഒരു തെറ്റുപറ്റിയാല്‍ പിന്നീട് അത് തിരുത്തുക എന്നത് വളരെ ശ്രമകരമായ കാര്യമാണ്.

Siju Rajan Business Branding Strategist BRANDisam LLP www.sijurajan.com +91 8281868299


Tags:    

Similar News