നിങ്ങൾ പിന്തുടരുന്ന ബിസിനസ് മാതൃക ശരിയാണോ? ഇതാ പരിശോധിക്കാം

മാന്ദ്യകാലത്തും കുതിപ്പിന്റെ കാലത്തും കരുത്തോടെ പ്രവര്‍ത്തിക്കാനാവുന്ന ബിസിനസ് മാതൃകയാണോ നിങ്ങള്‍ പിന്തുടരുന്നത്?

Update:2022-03-01 09:00 IST

'വേലിയേറ്റം കഴിയുമ്പോള്‍ നിങ്ങള്‍ക്കറിയാം ആരാണ് നഗ്നനായി നീന്തുന്നതെന്ന്!' വിഖ്യാത നിക്ഷേപകന്‍ വാറന്‍ ബഫെയാണ് സാധാരണായിയ ഉദ്ധരിക്കാറുള്ള വാചകങ്ങളാണിത്. ബിസിനസുമായി ബന്ധപ്പെട്ട് അദ്ദേഹം ഇതുകൊണ്ട് അര്‍ത്ഥമാക്കിയത് സാമ്പദ് വ്യവസ്ഥ മാന്ദ്യത്തിലൂടെ കടന്നു പോകുമ്പോഴാണ് ബിസിനസിന്റെയോ ബിസിനസ് മാതൃകയുടേയോ യഥാര്‍ത്ഥ ശക്തി മനസ്സിലാവുക എന്നാണ്.

മികച്ച പ്രകടനം നടത്തുന്ന സമ്പദ് വ്യവസ്ഥയില്‍ മിക്ക ബിസിനസ് മാതൃകകളും നന്നായി പ്രവര്‍ത്തിക്കുന്നതായി തോന്നും. പരമാവധി വായ്പ എടുക്കുന്നവയും വായ്പ എടുക്കാത്തവയും, പരമാവധി വേഗതയില്‍ വളരുന്നതും ക്രമാനുഗതമായി സുസ്ഥിര വളര്‍ച്ച നേടുന്നതുമായ, തീര്‍ത്തും വിപരീത നയങ്ങള്‍ പിന്തുടരുന്ന ബിസിനസുകളെല്ലാം നന്നായി വളരുന്നതായി തോന്നിക്കും.
സമ്പദ് വ്യവസ്ഥ മോശമാകുമ്പോഴാണ് ഒരു ബിസിനസ് മാതൃക യഥാര്‍ത്ഥ പരീക്ഷണം നേരിടുക. മോശം സമയത്തും നന്നായി പ്രവര്‍ത്തിക്കുന്ന മാതൃകകള്‍ കരുത്തുറ്റതും നല്ല സമയത്ത് മാത്രം നന്നായി പ്രവര്‍ത്തിക്കുന്നവ ദുര്‍ബല വുമാണ്.
കഴിഞ്ഞ അഞ്ചു വര്‍ഷമായി ബിസിനസ് മാതൃകകളുടെ യഥാര്‍ത്ഥ പരീക്ഷണം നമ്മള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്. നോട്ട് പിന്‍വലിക്കല്‍ നടപടിക്ക് ശേഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മന്ദഗതിയിലായിത്തുടങ്ങുകയും കോവിഡ് 19 കാലയളവില്‍ പൂര്‍ണ മാന്ദ്യത്തിലേക്ക് നീങ്ങുകയും ചെയ്തു.
അടച്ചു പൂട്ടുന്നവയും അഭിവൃദ്ധി പ്രാപിക്കുന്നവയും എന്ന് ബിസിനസുകള്‍ വ്യക്തമായ വിഭാഗങ്ങളായി വിഭജിക്കപ്പെടുന്നു.
എല്ലാ വ്യവസായത്തിലും വിവിധ ബിസിനസുകളില്‍ ഉപയോഗിക്കുന്നത് വ്യത്യസ്തമായ തന്ത്രങ്ങളും ബിസിനസ് മോഡലുകളുമാണെങ്കിലും ഈ ബിസിനസ് മാതൃകകളെ വ്യത്യസ്തമാക്കാന്‍ സഹായിക്കുന്ന ചില പൊതു അടിസ്ഥാന നയങ്ങളുണ്ട്. അവയിലൊന്ന്, ഉല്‍പ്പാദനക്ഷമത മെച്ചപ്പെടുത്തലാണോ വളര്‍ച്ചയാണോ എന്നതാണ്.
ഒരു ബിസിനസിന്റെ ഏറ്റവും വലിയ പരിമിതി ബിസിനസ് പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യാനുള്ള അതിന്റെ മാനേജ്‌മെന്റിനുള്ള ശേഷി (Management Bandwidth) സംബന്ധിച്ചതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
നന്നായി പ്രവര്‍ത്തിക്കുന്ന ബിസിനസില്‍ മാനേജ്‌മെന്റ് ശേഷിയുടെ ഏകദേശം 60 ശതമാനം ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഉപയോഗിക്കുന്നു. ബാക്കി വരുന്ന 40 ശതമാനം ഫിഗര്‍ ഒന്നില്‍ കാണിച്ചിരിക്കുന്നതു പോലെ മറ്റു പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യാനാണ് ഉപയോഗപ്പെടുത്തുന്നത്.
Figure 1: Management Bandwidth – Well-Run Business



ബാക്കി വരുന്ന ശേഷിയുടെ ഒരു ഭാഗം എല്ലാ ബിസിനസുകളിലും ഉല്‍പ്പാദനം മെച്ചപ്പെടുത്തുന്നതിനായി ഉപയോഗിക്കണം. അല്ലെങ്കില്‍ എതിരാളികള്‍ കമ്പനിയെ മറികടക്കുകയും അടച്ചുപൂട്ടലിലേക്ക് പോകുകയും ചെയ്യും.
പരമാവധി വളര്‍ച്ചയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബിസിനസ് മാതൃകകളില്‍ എന്താണ് കാണാനാവുക?
പരിമിതമായ മാനേജ്‌മെന്റ് ശേഷിയില്‍ പ്രവര്‍ത്തിക്കുന്ന ബിസിനസുകളെല്ലാം ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും ആ ശേഷി കൂടുതലായും പ്രയോജനപ്പെടുത്തുക. അത്തരം ബിസിനസുകളില്‍ ബാക്കിയുള്ള മാനേജ്‌മെന്റ് ശേഷി വളര്‍ച്ചയ്ക്കായി പ്രയോജനപ്പെടുത്തുന്നതായാണ് കണ്ടു വരുന്നത്. ഫിഗര്‍ രണ്ടില്‍ കാണുന്നതു പോലെ ഉല്‍പ്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനായി ഫലത്തില്‍ ഒരു ശ്രമവും നടത്തുന്നില്ല.
Figure 2: Management Bandwidth – Well-Run Business focused on Maximum Growth



അതേസമയം, സ്ഥിര വളര്‍ച്ചയില്‍ ശ്രദ്ധിച്ചിരിക്കുന്ന ബിസിനസ് മാതൃകയില്‍ എന്താണ് കാണാനാവുക?
ഒരു ബിസിനസ് സ്ഥിര വളര്‍ച്ചയ്ക്കായുള്ള നയമാണ് നടപ്പാക്കിയിരിക്കുന്നതെങ്കില്‍, ബാക്കിവരുന്ന ശേഷിയുടെ വലിയൊരു ഭാഗം ഫിഗര്‍ മൂന്നില്‍ കാണിച്ചിരിക്കുന്നതു പോലെ ഉല്‍പ്പാദനക്ഷമത മെച്ചപ്പെടുത്താനായി ഉപയോഗിക്കാനാവും.
Figure 3: Management Bandwidth – Well-Run Business focused on Steady Growth



 പരമാവധി വളര്‍ച്ച ലക്ഷ്യമിടുന്ന ബിസിനസ് മാതൃക പിന്തുടരുന്ന സംരംഭത്തേക്കാള്‍ കരുത്ത് നേടാന്‍ ഇത് സഹായിക്കുന്നു. വിപണിയില്‍ കുതിപ്പുള്ള സമയത്ത് രണ്ട് ബിസിനസ് മാതൃകകളും നന്നായി പ്രവര്‍ത്തിക്കും. വാസ്തവത്തില്‍ പരമാവധി വളര്‍ച്ചയില്‍ ശ്രദ്ധിക്കുന്ന ബിസിനസ് മാതൃകകള്‍ സ്ഥിരമായ വളര്‍ച്ചയില്‍ ശ്രദ്ധിക്കുന്ന ബിസിനസ് മാതൃകയേക്കാള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നതായും തോന്നിയേക്കാം.

എന്നാല്‍ മോശപ്പെട്ട സമയത്ത്- അതായത് തിരയൊഴിയുമ്പോള്‍- സുസ്ഥിര വളര്‍ച്ചയുടെ ബിസിനസ് മാതൃക പരമാവധി വേഗത ലക്ഷ്യമിടുന്ന ബിസിനസ് മാതൃകയേക്കാള്‍ കൂടുതല്‍ കരുത്തും പ്രതിരോധ ശേഷിയും പ്രകടിപ്പിക്കുന്നത് നമുക്ക് കാണാനാവും.
മാന്ദ്യകാലത്ത് അല്ലെങ്കില്‍ മോശം സമയത്ത് അടച്ചുപൂട്ടപ്പെട്ട മിക്ക ബിസിനസുകളും പരമാവധി വളര്‍ച്ചയെന്ന ബിസിനസ് മോഡല്‍ പിന്തുടര്‍ന്നിരുന്നവയായിരുന്നു.
മാന്ദ്യകാലത്ത് അഭിവൃദ്ധി പ്രാപിച്ച ബിസിനസുകള്‍ സാധാരണയായി സ്ഥിര വളര്‍ച്ച ലക്ഷ്യമിട്ട ബിസിനസ് മോഡലുകള്‍ പിന്തുടരുന്നവയായിരുന്നു.
ദീര്‍ഘകാല വിജയം ലക്ഷ്യമിട്ടാണ് സംരംഭം തുടങ്ങിയിരിക്കുന്നതെന്ന് സംരംഭകര്‍ ഓര്‍ക്കണം. വിപണിയില്‍ കുതിപ്പുള്ള സമയത്ത് മാത്രം നന്നായി പ്രവര്‍ത്തിച്ചാല്‍ പോര. അതുകൊണ്ടു തന്നെ അവര്‍ തെരഞ്ഞെടുക്കുന്ന ബിസിനസ് മാതൃക മാന്ദ്യ കാലത്തും കുതിപ്പിന്റെ കാലത്തും നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കരുത്തുറ്റതായിരിക്കണം.


Tags:    

Similar News