മുകേഷ് അംബാനിയുടെ ഈ ശീലങ്ങള്‍ ആണ് അദ്ദേഹത്തെ കൂടുതല്‍ സ്മാര്‍ട്ട് ആക്കുന്നത്

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്റെ ചില ശീലങ്ങള്‍ സംരംഭകര്‍ക്ക് പകര്‍ത്താം

Update:2022-04-30 14:00 IST

മുകേഷ് അംബാനിയെക്കുറിച്ച് നമുക്ക് പലതും അറിയാം. കുടുംബവുമായുള്ള അദ്ദേഹത്തിന്റെ അടുപ്പവും ഫാമിലി ബിസിനസില്‍ ഏറ്റവും പുതിയ സ്ഥാനമാറ്റങ്ങളുമുള്‍പ്പെടെ എല്ലാ വാര്‍ത്തകളും ഏറെ കൗതുകത്തോടെയാണ് മാധ്യമലോകത്ത് ചര്‍ച്ച ചെയ്യപ്പെടാറുള്ളതും. സംരംഭകന്‍ എന്ന നിലയിലും ഫോര്‍ച്യൂണ്‍ 500 ഗ്ലോബല്‍ കമ്പനിയുടെ ലീഡറെന്ന നിലയിലും ഈ 64 കാരന്റെ എല്ലാ പുത്തന്‍ തീരുമാനങ്ങള്‍ക്കും പിന്നില്‍ ക്രാന്തദര്‍ശിയുടെ കരു നീക്കം മാത്രമല്ല യുവത്വത്തിന്റെ ചുറുചുറുക്കും ദൃശ്യമാണ്. അംബാനിയെ എന്തൊക്കെ ശീലങ്ങളാണ് ഈ 60 കളിലും ഉന്മേഷവാനാക്കുന്നത്. അറിയാം.

5 am ക്ലബ്
അഞ്ച് മണിക്കും അഞ്ചരയ്ക്കും ഇടയില്‍ എഴുന്നേല്‍ക്കുന്ന സ്വഭാവമാണ് അംബാനിക്കുള്ളത്. അമ്മയുടെ അടുത്ത് പോയി ആശിര്‍വാദം വാങ്ങി പ്രാര്‍ത്ഥനയോടെയാണ് അദ്ദേഹത്തിന്റെ ദിവസത്തിന്റെ തുടക്കം. മെഡിറ്റേഷനും ജിമ്മും രാവിലെ പതിവാണ്. ആന്റീലിയ എ്ന വീട്ടിലെ അദ്ദേഹത്തിന്റെ സ്വന്തം ജിമ്മിലാണത്രെ ട്രെയ്നിംഗ്.
ഇറച്ചിയുമില്ല മദ്യവുമില്ല
മദ്യപാനശീലമില്ലാത്ത കോടീശ്വരനാണ് മുകേഷ് അംബാനി. മാത്രമല്ല വെജിറ്റേറിയന്‍ ഡയറ്റ് ആണ് അദ്ദേഹം പിന്തുടരുന്നത്. ഇടയ്ക്ക് വിശന്നാല്‍ ടോപ് റസ്റ്റോറന്റുകളില്‍ നിന്ന് മാത്രമല്ല, വഴിയോരത്തെ കടകളില്‍ നിന്നു പോലും റോട്ടിയോ ദാലോ കഴിക്കും. ഭക്ഷണം പാകം ചെയ്യുന്നത് സുരക്ഷിതമാണോ എന്നു മാത്രമാണ് അദ്ദേഹം നോക്കുന്നത്.
കുടുംബവുമായുള്ള സമയം
എല്ലാദിവസവും അന്നന്നത്തെ കാര്യങ്ങള്‍ ഭാര്യ നിത അംബാനിയോട് പങ്കുവയ്ക്കുന്ന ശീലം തനിക്കുണ്ടെന്ന് അദ്ദേഹം ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ പങ്കുവച്ചിരുന്നു. എല്ലാ ഞായറാഴ്ചകളും കുടുംബവുമൊത്ത് ചെലവഴിക്കുന്നതിലൂടെ ആ ആഴ്ചയിലെ എല്ലാ ടെന്‍ഷനും അകലുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ശമ്പളത്തില്‍ പോലും മിതത്വം
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ തലവന്‍ ആയിട്ട് പോലും അംബാനി പ്രതിവര്‍ഷം 2 മില്യണ്‍ യുഎസ് ഡോളറാണ് ശമ്പളമായി എടുക്കുന്നത്. അദ്ദേഹത്തിന്റെ കമ്പനിയുടെ വലിയ വലിപ്പം കണക്കിലെടുക്കുമ്പോള്‍ ഈ തുക വലുതല്ല. എന്തിനധികം, 10 വര്‍ഷം മുമ്പ് അദ്ദേഹം നേടിയ അതേ ശമ്പളമാണിത്. മാനേജീരിയല്‍ നഷ്ടപരിഹാര തലങ്ങളില്‍ മിതത്വം പാലിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രസ്താവിച്ച് അംബാനി തന്റെ ശമ്പളം മനഃപൂര്‍വം നിയന്ത്രിക്കുകയായിരുന്നു.
അമേരിക്കന്‍ സിഇഒമാര്‍ പ്രതിവര്‍ഷം ശരാശരി 15.6 മില്യണ്‍ യുഎസ് ഡോളര്‍ സമ്പാദിക്കുന്ന കാലത്ത്, അംബാനിയുടെ മിതത്വത്തിന്റെ ഉദാഹരണം തീര്‍ച്ചയായും വേറിട്ടുനില്‍ക്കുന്നു, ഇത് ബഹുഭൂരിപക്ഷം അന്തര്‍ദേശീയ ബിസിനസ് തലവന്മാരില്‍ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു.
കാറുകള്‍ എന്നും പ്രിയം
ലളിതമാണ് ചില ശീലങ്ങളെങ്കിലും ലോകത്തെ ഏറ്റവും വിലകൂടിക വാഹനങ്ങള്‍ വരെയുണ്ട് അംബാനിക്ക്. ചെറുപ്പക്കാരെ പോലെ കാറുകള്‍ ശേഖരിക്കുന്നത് ആസ്വദിക്കുന്ന അദ്ദേഹത്തിന് നിലവില്‍ 170 ഓളം വാഹനങ്ങളുണ്ട്. ടെക് ഓട്ടോ ലോകത്തോടുള്ള കമ്പം അദ്ദേഹത്തെ പ്രായത്തിനെക്കാളേറെ താഴെ ചെറുപ്പമുള്ള മനസ്സുള്ള വ്യക്തിയാക്കുന്നു, ഒന്നോര്‍ത്താല്‍ ബിസിനസ് ലോകത്തെ മമ്മൂട്ടിയാണ് മുകേഷ് അംബാനിയെന്ന് ചുരുക്കം.


Tags:    

Similar News