മാര്‍ക്ക് സക്കര്‍ബര്‍ഗിനെ പിന്തള്ളി വാറന്‍ ബഫറ്റ്

2022 തുടങ്ങിയിട്ട് ശതകോടീശ്വര പട്ടികയിലെ ആദ്യ പത്തില്‍, ബഫറ്റ് മാത്രമാണ് നേട്ടമുണ്ടാക്കിയത്

Update:2022-01-29 18:41 IST

ബ്ലൂംബെര്‍ഗ് ശതകോടീശ്വര പട്ടികയില്‍ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ പിന്തള്ളി പ്രമുഖ നിക്ഷേപകന്‍ വാറന്‍ ബഫറ്റ്. ഓഹരി വിപണിയില്‍ ഉണ്ടായ ഇടിവിനെ തുടര്‍ന്ന് സക്കര്‍ബര്‍ഗിന്റെ മെറ്റ കമ്പനിയുടെ മൂല്യത്തില്‍ 12 ശതമാനത്തിന്റെ ( 12 ബില്യണ്‍ ഡോളര്‍) ഇടിവാണ് ഉണ്ടായത്.

അതേ സമയം ബഫറ്റിന്റെ ആസ്ഥിയില്‍ 2022ല്‍ 2.4 ബില്യണിന്റെ ഉയര്‍ച്ചയാണ് ഉണ്ടായത്. നിലവില്‍ സക്കര്‍ബര്‍ഗിനെക്കാള്‍ ഒരു ബില്യണ്‍ ഡോളറിന് മുമ്പിലാണ് ബഫറ്റ്. ശതകോടീശ്വര പട്ടികയിലെ ഒന്നാമനായ ഇലോണ്‍ മസ്‌കിന് ഈ വര്‍ഷം ഇതുവരെ നഷ്ടമായത് 25.8 ബില്യണ്‍ ഡോളറാണ്.

യുഎസ് സ്‌റ്റോക്ക് മാര്‍ക്കറ്റിലെ എസ്&പി 500 ഈ വര്‍ഷം 4.2 ശതമാനം ആണ് ഇടിഞ്ഞത്. ടെക്ക് മേഖല മാത്രം 15 ശതമാനം താഴെപ്പോയി.

2022 തുടങ്ങിയ ശേഷം ശതകോടീശ്വര പട്ടികയിലെ ആദ്യ പത്തില്‍, ബഫറ്റ് മാത്രമാണ് നേട്ടമുണ്ടാക്കിയത്. ജനുവരി മുതല്‍ ലോകത്തെ 500 ശതകോടീശ്വന്മാര്‍ക്ക് ആകെ നഷ്ടമായത് 635 ബില്യണ്‍ ഡോളറാണ്.

Tags:    

Similar News