കൊറോണ ഭീതി; മറ്റു രോഗങ്ങള്‍ക്ക് വിദഗ്ധ ചികിത്സ ലഭിക്കാതെ വടക്കേ മലബാര്‍

Update: 2020-03-28 04:30 GMT

ചൈനയില്‍ കൊറോണ വൈറസ് രോഗ ബാധ ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അതുണ്ടാക്കാന്‍ പോകുന്ന അപകടങ്ങളുടെ സ്വഭാവവും ഏകദേശ മരണ സംഖ്യയും ശാസ്ത്രീയ മോഡലുകളിലൂടെ മുന്‍ കൂട്ടി പ്രവചിച്ച് ശദ്ധേയനായ നൊബേല്‍ സമ്മാന ജേതാവും സ്റ്റാന്‍ഫോര്‍ഡ് ബയോഫിസിസിസ്റ്റുമായ പ്രൊഫസര്‍ മൈക്കല്‍ ലെവിറ്റിന്റെ പുതിയ പ്രവചനം അമേരിക്കയ്ക്ക് ആശ്വാസം പകരുന്നു.

കഴിഞ്ഞ ദിവസം കാസര്‍കോട്ടു നിന്ന് ഗുരുതരമായ നിലയില്‍ മംഗലാപുരത്തേക്ക് ആംബുലന്‍സില്‍ കൊണ്ടു പോയ ഒരു രോഗിയെ അതിര്‍ത്തിയായ തലപ്പാടിയില്‍ നിന്ന് തിരിച്ചയച്ചു. എത്ര കേണപേക്ഷിച്ചിട്ടും കര്‍ണാടക പോലീസ് കടത്തിവിട്ടില്ലെന്നാണ് രോഗികളുടെ ബന്ധുക്കള്‍ പറയുന്നത്. ഒടുവില്‍ പരിയാരം മെഡിക്കല്‍ കോളെജ് ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിക്കുകയായിരുന്നു. അതിന് തൊട്ടു മുമ്പ്, മംഗലാപുരത്തെ പ്രമുഖ ആശുപത്രിയില്‍ എത്തിച്ച രോഗിയ്ക്കു മുന്നില്‍ ഗേറ്റ് കൊട്ടിയടച്ചു.

കാസര്‍കോട്ട് കൊറോണ സ്ഥിരീകരിച്ച ആദ്യനാളുകളിലായിരുന്നു അത്.
വിദഗ്ധ ചികിത്സയ്ക്കായി മംഗലാപുരത്തെ മാത്രം ആശ്രയിച്ചിരുന്ന വടക്കേ മലബാറുകാരെ ഇരുത്തിച്ചിന്തിപ്പിച്ച സംഭവങ്ങളായിരുന്നു ഇവ രണ്ടും.

കാസര്‍കോട്ടു നിന്നു മാത്രമല്ല, വടകര, തലശ്ശേരി മുതലുള്ള ആളുകള്‍ വരെ വിദഗ്ധ ചികിത്സയ്ക്കായി ആശ്രയിക്കുന്നത് മംഗലാപുരത്തെയാണ്. സാധാരണക്കാര്‍ക്കും സമ്പന്നര്‍ക്കും യോജിച്ച തരത്തിലുള്ള ഹോസ്പിറ്റലുകള്‍ ധാരാളമായി അവിടെയുണ്ട്. പലതും മലയാളികളുടെ ഉടമസ്ഥതയില്‍ ഉള്ളതുമാണ്.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പരിയാരം മെഡിക്കല്‍ കോളെജ് ഒഴിച്ചു നിര്‍ത്തിയാല്‍ സാധാരണ നിരക്കില്‍ മികച്ച ചികിത്സ ലഭിക്കുന്ന മറ്റൊരു ആശുപത്രിയില്ല. പരിയാരം മെഡിക്കല്‍ കോളെജിലെ ചികിത്സ സംബന്ധിച്ചു തന്നെ രണ്ടഭിപ്രായമുണ്ട്.

കണ്ണൂരില്‍ സ്വകാര്യ മേഖലയില്‍ അടുത്തിടെ മികച്ച ഹോസ്പിറ്റല്‍ തുറന്നെങ്കിലും സാധാരണക്കാരെ സംബന്ധിച്ച് താങ്ങാവുന്ന നിരക്കാണോ എന്നതാണ് വിഷയം.
' പരിയാരം മെഡിക്കല്‍ കോളേജിനെ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അത് എവിടെയും എത്തിയിട്ടില്ല.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നല്ല ചികിത്സ ഇപ്പോഴും ലഭ്യമല്ല. ചില നല്ല ഡോക്ടര്‍മാരെ ആശ്രയിച്ചാണ് രോഗികള്‍ എത്തുന്നത്', കണ്ണൂരിലെ ഹേര്‍ട്ട് ടു ഹാന്‍ഡ് ഫൗണ്ടേഷന്‍ ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റി ഡേ ശ്രീലാല്‍ പറയുന്നു.

കാസര്‍കോട്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളെജിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെങ്കിലും മന്ദഗതിയിലാണ് നീങ്ങുന്നത്. വടക്കേ മലബാറിനെ ആശ്രയിച്ചാണ് മംഗലാപുരത്തെ ആശുപത്രികള്‍ നിലനില്‍്ക്കുന്നത് എന്നിരിക്കേ ഒരു പ്രതിസന്ധി ഘട്ടത്തില്‍ വാതില്‍ കൊട്ടിയടക്കുന്നതിനെതിരെ പരക്കേ രോഷമുയരുന്നുണ്ട്.

കൊറോണയെ തുടര്‍ന്ന് വടക്കേ മലബാറിലെ സാധാരണ ആശുപത്രികളിലൊന്നും ആള്‍ത്തിരക്കില്ല. നീണ്ട ക്യൂ ഉണ്ടായിരുന്ന പല ഹോസ്പിറ്റലുകളിലും ആളനക്കമില്ല. സാധാരണ അസുഖങ്ങള്‍ക്കുള്ള ചികിത്സയ്ക്കായി ആരും പുറത്തിറങ്ങാന്‍ തയാറാകുന്നില്ല എന്നതു തന്നെ കാരണം. എന്നാല്‍ ജീവന്‍ അപകടത്തിലാകുന്ന അവസരത്തില്‍ പുറത്തിറങ്ങിയാല്‍ ചികിത്സയും ഇല്ല എന്ന സ്ഥിതിയാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News