ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന വാര്‍ത്തകള്‍; സെപ്റ്റംബര്‍ 19

Update: 2019-09-19 04:53 GMT

റബര്‍ വില സംബന്ധിച്ച ബോര്‍ഡ് നിര്‍ദേശം കേന്ദ്രത്തിന്റെ പരിഗണനയില്‍ എന്ന് പീയുഷ് ഗോയല്‍: കൂടുതല്‍ പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍

റബര്‍ വില; ബോര്‍ഡ് നിര്‍ദേശം കേന്ദ്ര പരിഗണനയിലെന്ന് പീയുഷ് ഗോയല്‍

കര്‍ഷകര്‍ക്ക് മിനിമം വില ലഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ റബര്‍ ഉല്‍പ്പാദന പ്രോത്സാഹന പദ്ധതിക്ക് കേന്ദ്ര സഹായം വേണമെന്ന് റബര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച റബര്‍ ബോര്‍ഡിന്റെ നിര്‍ദേശം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍ ആണെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍ അറിയിച്ചു.

കേരളത്തിന്റെ വ്യവസായ ഇടനാഴിക്ക് കേന്ദ്രാനുമതി

കേരളത്തിന്റെ വ്യവസായക്കുതിപ്പിന് വഴിയൊരുക്കുന്ന കോയമ്പത്തൂര്‍- കൊച്ചി വ്യവസായ ഇടനാഴിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി. പാലക്കാട് 1800 ഏക്കറില്‍
10, 000കോടി രൂപയിലധികം നിക്ഷേപം പ്രതീക്ഷിക്കുന്ന സംയോജിത ഉല്‍പ്പാദന ക്ലസ്റ്റര്‍ സ്ഥാപിക്കുക വഴി 10,000പേര്‍ക്ക് ജോലി ലഭിക്കും.

പാനലിന്റെ ഇറക്കുമതി തീരുവ നീക്കി; ടിവി വില 4% വരെ കുറഞ്ഞേക്കും

ടിവിയുടെ വില 4% വരെ കുറയാന്‍ വഴിയൊരുക്കുന്ന തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. എല്‍സിഡി,  എല്‍ഇഡി ടിവികളുടെ ഓപ്പണ്‍ സെല്‍ ടിവി പാനലിന്റെ ഇറക്കുമതി തീരുവ എടുത്തു കളഞ്ഞിരിക്കുകയാണ്.

100% വിദേശ നിക്ഷേപം; വിജ്ഞാപനമായി

കല്‍ക്കരി ഖനനം,  കരാര്‍ നിര്‍മാണം,  ഏക ബ്രാന്‍ഡ് ചില്ലറ വില്‍പ്പന എന്നിവയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം 100 ശതമാനമാക്കി വിജ്ഞാപനമിറക്കി. ഡിജിറ്റല്‍ മാധ്യമങ്ങളില്‍ 26% വിദേശ നിക്ഷേപം അനുവദിക്കുന്ന കാര്യത്തിലും വാണിജ്യ വ്യവസായ മന്ത്രാലയം വിജ്ഞാപനം ഇറക്കിയിട്ടുണ്ട്.

മുത്തൂറ്റ് സമരം;ചര്‍ച്ച വിജയിച്ചില്ല

മുത്തൂറ്റ് ഫിനാന്‍സിലെ തൊഴില്‍ തര്‍ക്കം പരിഹരിക്കാന്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. സമരം തുടരുമെന്ന് സിഐടിയു അറിയിച്ചു.
സര്‍ക്കാര്‍ മൂന്നാം തവണയാണ് മാനേജ്മെന്റ് പ്രതിനിധികളെയും യൂണിയന്‍ നേതാക്കളെയും പങ്കെടുപ്പിച്ച് ചര്‍ച്ച നടത്തിയത്.

Similar News