യോഗര്‍ട്ട് നിര്‍മാണം; ചെറിയ സംരംഭത്തിലൂടെ മികച്ച ലാഭം

പുളി ഇല്ലാത്ത തൈര് അഥവാ യോഗര്‍ട്ട്, കിടമത്സരം തീരെ കുറഞ്ഞതും മികച്ച ലാഭം തരുന്നതുമായ സംരംഭമാണ്. യോഗര്‍ട്ട് ബ്രാന്‍ഡ് ചെയ്തിറക്കാം. പദ്ധതി വിവരങ്ങള്‍ കാണാം.

Update:2021-11-18 12:06 IST

പുളി ഇല്ലാത്ത തൈരാണ് യോഗര്‍ട്ട്. മികച്ച ഒരു പാല്‍ ഉല്‍പ്പന്നം. ആഗോള തലത്തില്‍ വളരെ ഡിമാന്റ് ഉള്ള മികച്ച ഒരു ഉല്‍പ്പന്നമാണ് ഇത്. കേരളത്തില്‍ യോഗര്‍ട്ട് ഉല്‍പ്പാദനം നടത്തുന്ന സ്ഥാപനങ്ങള്‍ വിരളമാണ്. ഉത്തരേന്ത്യയിലും മികച്ച വിപണിയുണ്ട്. മനുഷ്യന്റെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന മികച്ച ഒരുല്‍പ്പന്നം.

പാല്‍ തിളപ്പിച്ച് ഹോമോജിനൈസ് ചെയ്ത് കള്‍ചര്‍ (കള്‍ചറിംഗ്) ചേര്‍ത്ത് തണുപ്പിച്ച് പായ്ക്ക് ചെയ്യുന്നു. മാംഗോ, പൈനാപ്പ്ള്‍ എന്നിവയുടെ പള്‍പ്പ് ചേര്‍ത്തും യോഗര്‍ട്ട് നിര്‍മിച്ചു വരുന്നുണ്ട്. കിടമത്സരം തീരെ കുറഞ്ഞതും മികച്ച ലാഭം തരുന്നതുമായ സംരംഭമാണ് ഇത്.
ഉല്‍പ്പാദന ശേഷി: പ്രതിദിനം 8,000 ലിറ്റര്‍
ആവശ്യമായ മെഷിനറികള്‍: ഹോമോജിനൈസര്‍, പാസ്ചുറൈസര്‍, കള്‍ചര്‍ മിക്ചര്‍ ടാങ്കുകള്‍ തുടങ്ങിയവ
ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍: പാല്‍ കള്‍ചര്‍ (തൈര്), പഴം പള്‍പ്പുകള്‍,പായ്ക്കിംഗ് മെറ്റീരിയലുകള്‍
ഭൂമി/കെട്ടിടം : 2500 ചതുരശ്രയടി
വൈദ്യുതി : 20 എച്ച്പി
തൊഴിലാളികള്‍ : 10 പേര്‍
പദ്ധതി ചെലവ്
കെട്ടിടം : 15 ലക്ഷം രൂപ
മെഷിനറികള്‍ : 100 ലക്ഷം രൂപ
മറ്റ് ആസ്തികള്‍ : 10 ലക്ഷം രൂപ
പ്രവര്‍ത്തന മൂലധനം : 20 ലക്ഷം രൂപ
ആകെ : 145 ലക്ഷം രൂപ
വാര്‍ഷിക വിറ്റുവരവ്:
(പ്രതിദിനം 8000 ലിറ്റര്‍ ഉല്‍പ്പാദിപ്പിച്ച് 80 രൂപ നിരക്കില്‍ വില്‍ക്കുമ്പോള്‍ ലഭിക്കുന്നത് 64000 രൂപ): 64000 രൂപ ഃ 300 ദിവസം = 1,920 ലക്ഷം രൂപ
പ്രതീക്ഷിക്കാവുന്ന നികുതി പൂര്‍വ ലാഭം: 576 ലക്ഷം രൂപ (30 ശതമാനം)


Tags:    

Similar News