ആരംഭിക്കാം പുതുസംരംഭം: ഏത്തക്കായയും ധാന്യങ്ങളും ചേര്‍ത്ത് ഓട്‌സ് നിര്‍മാണം
ചെലവ് കുറഞ്ഞ ഓട്സ് നിര്‍മാണത്തിലൂടെ നേടാം മികച്ച വരുമാനം, പദ്ധതി വിവരങ്ങള്‍ വായിക്കുക
വലിയ ബ്രാന്‍ഡുകള്‍ ഓട്സ് നിര്‍മാണ വിതരണ രംഗത്ത് ധാരാളമുണ്ട്. ഓട്സ് സ്ഥിരമായി കഴിക്കുന്ന ശീലവും കേരളത്തില്‍ കൂടിവരികയാണ്. ജീവിതശൈലി രോഗങ്ങള്‍ കൂടിവരുന്നതിനാല്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഡിമാന്‍ഡ് സമീപഭാവിയില്‍ കൂടുതലായിരിക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്.
ഏത്തക്കായയും ധാന്യങ്ങളും 1:1 അനുപാതത്തില്‍ ചേര്‍ത്ത് ഓട്സ് നിര്‍മിച്ചുവരുന്നുണ്ട്. ഇത് ചെലവ് കുറഞ്ഞതും പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ നന്നായി ഉപയോഗപ്പെടുത്താന്‍ കഴിയുന്നതുമായ രീതിയാണ്.
കര്‍ഷകരില്‍ നിന്ന് ഏത്തക്കായ വാങ്ങി ഉണക്കിപ്പൊടിക്കുക, ധാന്യങ്ങള്‍ കഴുകി, മുളപ്പിച്ച് ഉണക്കിപ്പൊടിക്കുക, ഇവ മിക്സ് ചെയ്ത് ഓട്സ് തയാറാക്കുക. മെഷീന്റെ സഹായത്തോടെ ഇത് ചെയ്യാവുന്നന്താണ്. റാഗി, കടല, ഉഴുന്ന്, കറുക, ചെറുപയര്‍, മുതിര, കരിഞ്ചീരകം തുടങ്ങി ഇരുപതില്‍പ്പരം ധാന്യങ്ങള്‍ ഇതിനായി ഉപയോഗിക്കാം. സൂപ്പര്‍മാര്‍ക്കറ്റിലൂടെയും വിതരണക്കാര്‍ വഴിയും ബേക്കറി ഷോപ്പുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍ വഴിയും വില്‍ക്കാന്‍ കഴിയും.
ഉല്‍പ്പാദന ശേഷി:പ്രതിവര്‍ഷം 90 മെട്രിക് ടണ്‍
ആവശ്യമായ മെഷിനറികള്‍: ഡ്രയര്‍,പള്‍വറൈസര്‍, ബേക്കിംഗ്
ഓവന്‍സ്, മിക്സിംഗ് മെഷീന്‍, സീലിംഗ് മെഷീന്‍
വൈദ്യുതി: 12 എച്ച്പി
കെട്ടിടം: 1000 ചതുരശ്രയടി
തൊഴിലാളികള്‍: 4 പേര്‍
പദ്ധതി ചെലവ്:
കെട്ടിടം: 5 ലക്ഷം രൂപ
മെഷിനറികള്‍: 15 ലക്ഷം രൂപ
മറ്റ് ആസ്തികള്‍: 2 ലക്ഷം രൂപ
പ്രവര്‍ത്തന മൂലധനം:
10 ലക്ഷം രൂപ
ആകെ: 32 ലക്ഷം രൂപ
വാര്‍ഷിക വിറ്റുവരവ്: (9,000 കിലോഗ്രാം 220 രൂപ
നിരക്കില്‍ വില്‍ക്കുമ്പോള്‍): 198 ലക്ഷം രൂപ
പ്രതീക്ഷിക്കാവുന്ന അറ്റാദായം: 39.60 ലക്ഷം രൂപ (മൊത്ത വിതരണ നിരക്കില്‍)
(വ്യവസായ വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്റ്ററാണ് ലേഖകന്‍. ഫോണ്‍: 9447509915)