മൊബൈല്‍ ആപ്ലിക്കേഷനിലൂടെ മികച്ച വരുമാനം നേടാനാകുന്ന സംരംഭം നിങ്ങള്‍ക്കും തുടങ്ങാം

ഉപഭോക്താവിന്റെ ആവശ്യമറിഞ്ഞ് പ്രാദേശികമായി മൊബൈല്‍ ആപ്ലിക്കേഷനുകള്‍ തയാറാക്കി നല്‍കാനായാല്‍ ഏറെ സാധ്യതകളുണ്ട്.;

Update:2022-03-05 09:00 IST

സ്മാര്‍ട്ട് ഫോണിലെ മൊബൈല്‍ ആപ്ലിക്കേഷനുകളെ ആശ്രയിക്കാതെ ജീവിക്കാനാകാത്ത അവസ്ഥയാണ് നമുക്ക്. ഹെല്‍ത്ത് ട്രാക്കര്‍ മുതല്‍ ബാങ്കിംഗ് സേവനങ്ങള്‍ വരെ ഞൊടിയിടയില്‍ ആപ്പുകളിലൂടെ സാധ്യമാകും. സര്‍വ മേഖലകളിലും മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്ക് വലിയ പ്രാധാന്യമാണ് ഇന്നുള്ളത്. ബിസിനസ് സ്ഥാപനങ്ങള്‍, പ്രോജക്റ്റ് ഡെവലപ്പേഴ്സ്, പ്രൊഡക്റ്റ് സെല്ലേഴ്സ്, ഓഫീസ് മാനേജര്‍മാര്‍, സ്‌കൂളുകള്‍, മറ്റു വിദ്യഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്പിറ്റലുകള്‍ തുടങ്ങി ഇന്ന് മൊബീല്‍ അപ്പ് എല്ലാ മേഖലയിലും ആവശ്യമാണ്. ഉപഭോക്താവിന്റെ ആവശ്യമറിഞ്ഞും പ്രാദേശികമായി തയാറാക്കുന്ന ആപ്ലിക്കേഷനുകള്‍ക്ക് ആവശ്യക്കാരേറെയാണ്. മാത്രമല്ല, വിദേശത്തു നിന്നുള്ള ഓര്‍ഡറുകളും നേടാനാവും.

ഉല്‍പ്പാദന ശേഷി: പ്രതിവര്‍ഷം 80 എണ്ണം
ആവശ്യമായ കാര്യങ്ങള്‍: നെറ്റ് സര്‍വീസ്, വിദഗ്ധ തൊഴിലാളികള്‍
ആവശ്യമായ മെഷിനറികള്‍: കംപ്യൂട്ടറുകള്‍, ലാപ്ടോപ്പ്, ഫര്‍ണിച്ചറും ഫര്‍ണിഷിംഗും, സോഫ്റ്റ് വെയര്‍
കെട്ടിടം: 50 ചതുരശ്ര മീറ്റര്‍
വൈദ്യുതി: പവര്‍ പ്ലഗ്
മനുഷ്യവിഭവ ശേഷി: 7 പേര്‍
പദ്ധതി ചെലവ്
കെട്ടിടം ഫര്‍ണിഷിംഗ്: 2 ലക്ഷം രൂപ
മെഷിനറി: 3 ലക്ഷം
പ്രവര്‍ത്തന മൂലധനം: 1 ലക്ഷം
ആകെ പദ്ധതി ചെലവ്: 6 ലക്ഷം രൂപ
വാര്‍ഷിക വിറ്റുവരവ്: 120 ലക്ഷം രൂപ
നികുതി പൂര്‍വ ലാഭം: 25 ലക്ഷം രൂപ


Tags:    

Similar News