ഹാനി മുസ്തഫ പറയുന്നു, ആഗോള കാര്‍ വമ്പന്മാര്‍ തേടി വന്നതെങ്ങനെ
റോള്‍സ് റോയ്സ്, ഫെറാറി തുടങ്ങിയ ആഡംബര കാര്‍ നിര്‍മാതാക്കളുടെ സ്ഥിരം ക്ഷണിതാവാണ് ഹാനി മുസ്തഫ
റോള്‍സ് റോയ്സ് ഫാന്റം സീരീസ് 2 വിന്റെ മീഡിയ ഡ്രൈവ് - അന്ന് ഇന്ത്യയില്‍നിന്ന് ക്ഷണം ലഭിച്ചതാകട്ടെ രïുപേര്‍ക്ക് മാത്രം, അതിലൊന്ന് ഒരു മലയാളിയും. കോഴിക്കോട് ചാലപ്പുറം സ്വദേശിയായ ഹാനി മുസ്തഫയെന്ന ദക്ഷിണേന്ത്യയിലെ മികച്ച ഓട്ടോമോട്ടീവ് റിവ്യൂവറെ ഇങ്ങനെയുള്ള അംഗീകാരങ്ങള്‍ തേടിയെത്തിയത് തന്റെ വര്‍ഷങ്ങളോളമുള്ള പ്രയത്നം കൊïുമാത്രമാണ്. ഇന്ന് സ്വദേശത്തും വിദേശത്തും റോള്‍സ് റോയ്സ്, ഫെരാറി, ലംബോര്‍ഗിനി, ബിഎംഡബ്ല്യു, പോര്‍ഷെ, മെഴ്സിഡീസ് ബെന്‍സ് തുടങ്ങി ഏത് കമ്പനിയും പുതിയ വാഹനമിറക്കിയാല്‍ ഹാനി മുസ്തഫയെ തേടി അവരുടെ ക്ഷണമെത്തും. ചെറിയ മോട്ടോര്‍ സൈക്കിള്‍ തൊട്ട് വലിയ ട്രക്കുകളുടെ വരെ റിവ്യൂ നടത്തി ഏവര്‍ക്കും സുപരിചിതനാണ് ഹാനി മുസ്തഫയെന്ന യൂട്യൂബ് കാണികളുടെ 'ഹാനിക്ക'.
അവതരണം കൊïും വാഹന രംഗത്തെ വൈദഗ്ധ്യം കൊïും ഫ്‌ളൈവീല്‍ എന്ന യൂട്യൂബ് ചാനലിലൂടെ വാഹനപ്രേമികള്‍ക്ക് കാഴ്ചകളൊരുക്കിയപ്പോള്‍ ഹാനി മുസ്തഫയ്ക്ക് ലഭിച്ചത് ഇന്ത്യന്‍ കാര്‍ ഓഫ് ദ ഇയര്‍, വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍ എന്നിവയുടെ ജൂറി ബോര്‍ഡ് അംഗത്വം കൂടിയാണ്. വേള്‍ഡ് കാര്‍ ഓഫ് ദ ഇയറിന്റെ ജൂറി ബോര്‍ഡിലുള്ള ഏക ദക്ഷിണേന്ത്യക്കാരന്‍ കൂടിയാണ് ഈ മലയാളി.
തുടക്കം ഫ്രീലാന്‍സ് എഴുത്തിലൂടെ
ഡിഗ്രി മൂന്നാം വര്‍ഷത്തില്‍ ഫ്രീലാന്‍സ് കണ്ടന്റ് എഴുത്തിലൂടെയാണ് ഹാനി മുസ്തഫ ഓട്ടോമോട്ടീവ് റിവ്യുവിലേക്ക് കടന്നുവരുന്നത്. ഒരു പത്രത്തിലായിരുന്നു ആദ്യം എഴുതിയിരുന്നത്. പിന്നീട് 2005 ല്‍ ഹാന്‍മസ്റ്റ് എന്ന പേരില്‍ ബ്ലോഗ് എഴുത്തിലേക്ക് കടന്നു. വാഹനങ്ങളോടുള്ള തന്റെ പാഷന്‍ തന്നെയാണ് ഓട്ടോമോട്ടീവ് മേഖല തെരഞ്ഞെടുക്കാന്‍ കാരണമെന്ന് അദ്ദേഹം പറയുന്നു.
2010 ലാണ് ഒരു ചാനലില്‍ ഓട്ടോമോട്ടീവ് റിവ്യു ഷോനടത്താന്‍ അവസരം ലഭിക്കുന്നത്. ആ സമയത്ത് തന്നെ യൂട്യൂബ് ചാനലും ആരംഭിച്ചിരുന്നു. അക്കാലത്ത് 6000-7000 സബ്സ്‌ക്രൈബേഴ്സ് മാത്രമാണുണ്ടായിരുന്നത്. കൂടുതല്‍ ദൈര്‍ഘ്യമുള്ള വിഡിയോകള്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യാന്‍ കഴിയാത്തതിനാല്‍ കട്ട് ചെയ്തായിരുന്നു ഷോ യൂട്യൂബിലൂടെ ജനങ്ങളിലേക്കെത്തിച്ചിരുന്നത്. 2018 അവസാനത്തോടെയാണ് യൂട്യൂബിലേക്ക് സജീവമാകുന്നത്. അതോടെ ടിവി ഷോകളില്‍നിന്ന് വ്യത്യസ്തമായി കണ്ടന്റുകളിലെ തയ്യാറാക്കാനും അവതരിപ്പിക്കാനും തുടങ്ങി, സബ്സ്‌ക്രൈബേഴ്സും കാഴ്ചക്കാരും കൂടി - ഹാനി മുസ്തഫ പറയുന്നു.
എട്ട് ഡോളറില്‍നിന്നുള്ള വളര്‍ച്ച
യൂട്യൂബില്‍ സജീവമായതോടെ വാഹന പ്രേമികളും ഹാനി മുസ്തഫയുടെ ഫ്ളൈവീല്‍ തേടി യൂട്യൂബിലെത്താന്‍ തുടങ്ങി. ആദ്യം എട്ട് ഡോളറായിരുന്ന ലഭിച്ചിരുന്നതെങ്കില്‍ അത് 100 ഡോളറായും 4,5000 രൂപയായുമൊക്കെ വര്‍ധിച്ച് ഇപ്പോള്‍ ഒരു ലക്ഷമൊക്കെയാണ് ഇദ്ദേഹത്തിന്റെ യൂട്യൂബ് വരുമാനം.
കുതിപ്പ് ലോക്ക്ഡൗണില്‍
മിക്കപ്പോഴും യാത്രയിലും മറ്റ് സ്ഥലങ്ങളിലൊക്കെയായിരുന്ന ഹാനി മുസ്തഫയുടെ യൂട്യൂബ് ചാനലിന്റെ സബ്സ്‌ക്രൈബേഴ്സില്‍ വർധനവുണ്ടായത് ലോക്ക്ഡൗണ്‍ കാലത്താണ്. നിരവധി പേര്‍ ഈ രംഗത്തേക്ക് വന്നതോടെ ടിവി ഷോ കïന്റില്‍ നിന്ന് വ്യത്യസ്ത വരുത്തിയാണ് വീഡിയോകള്‍ തയ്യാറാക്കിയതെന്ന് ഹാനി മുസ്തഫ പറയുന്നു. കണ്ടന്റുകളിലെ വ്യത്യസ്തതയും ആകര്‍ഷകമായ അവതരണത്തിലൂടെയും ലോക്ക്ഡൗണ്‍ കാലത്ത് മുന്നേറാന്‍ ഫ്ളൈവീലിന് സാധിച്ചു.
മറക്കാനാവാത്ത അനുഭവങ്ങള്‍
'ഒരിക്കല്‍ മെഴ്സിഡീസ്-എഎംജി പ്രൊ ഫഷണല്‍ ട്രെയ്നിംഗിന്റെ ഭാഗമായി ഓസ്ട്രിയയിലെ സാല്‍സ്ബര്‍ഗില്‍ പോകാന്‍ ക്ഷണം ലഭിച്ചിരുന്നു. ഇന്ത്യയില്‍ തന്നെ കൂടുതല്‍ ആരും ക്ഷണിക്കപ്പെടാത്ത ട്രെയ്നിംഗ് പ്രോ്രഗാമായിരുന്നു അത്. -15 ഡിഗ്രിയായിരുന്നു അന്നത്തെ അവിടത്തെ കാലാവസ്ഥ. പ്രതികൂല സാഹചര്യത്തില്‍ ഏറെ സാഹസികമായാണ് അന്ന് ട്രെയ്നിംഗ് പൂര്‍ത്തിയാക്കിയത്. ഇതുപോലെ 52 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ ഡെസേര്‍ട്ട് സവാരിയൊക്കെ നടത്തിയിട്ടുണ്ട്...' ഹാനി മുസ്തഫ പറയുന്നു.
യൂട്യൂബില്‍ ശ്രദ്ധിക്കാനേറെ
'ഒരുപാട് അവസരങ്ങളുള്ള ഒരു ഇടമാണ് യൂട്യൂബ്. പക്ഷേ യൂട്യൂബില്‍ നിലനില്‍ക്കണമെങ്കിലും ഒരു ബ്രാന്‍ഡ് സൃഷ്ടിക്കപ്പെടണമെങ്കിലും ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. പെട്ടെന്ന് തന്നെ ലക്ഷങ്ങള്‍ സമ്പാദിക്കാമെന്ന് കരുതി യൂട്യൂബ് ചാനല്‍ തുടങ്ങരുത്. കുറേ കാലം വരുമാനമൊന്നുമില്ലാതെ വിഡിയോകള്‍ തയ്യാറാക്കേണ്ടിവരും. യൂട്യൂബ് വരുമാനത്തെ മാത്രം ആശ്രയിക്കരുത്. കഷ്ടപ്പെട്ടാല്‍ അതിന്റെ പ്രയോജനം ലഭിക്കും' - ഹാനി മുസ്തഫ പറയുന്നു.
ഒരു മേഖലയെ കുറിച്ചുള്ള വിവരങ്ങളാണ് ജനങ്ങളിലേക്കെത്തിക്കാന്‍ ഒരുങ്ങുന്നതെങ്കില്‍ അതിനോട് പാഷനല്ല, സ്ട്രോങ് പാഷനാണ് വേണ്ടത്. വിഡിയോകള്‍ക്ക് കണ്ടന്റ് തയ്യാറാക്കുന്നതാണ് ഏറെ പ്രധാനപ്പെട്ട കാര്യം. ജനങ്ങളെ ആകര്‍ഷിക്കുന്ന തരത്തില്‍ കണ്ടന്റുകള്‍ തയ്യാറാക്കാന്‍ സാധിക്കണം. വസ്തുനിഷ്ടമായ കാര്യങ്ങള്‍ ജനങ്ങളിലേക്കെത്തിക്കണമെങ്കില്‍ നല്ല പോലെ പഠനവും ആവശ്യമാണെന്നാണ് ഹാനി മുസ്തഫ പറയുന്നത്. യൂട്യൂബിന് പുറമെ ടിവി ചാനലുകളിലും ഓട്ടോമോട്ടീവ് റിവ്യൂമായി സജീവമാണ് ഈ 39 കാരന്‍.