ബേക്കറി ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാം, മികച്ച ലാഭം നേടാം

സപ്ലിമെന്ററി ഫുഡ് മേഖലയില്‍ സംരംഭകരാകാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒരു മാര്‍ഗരേഖ.

Update:2021-06-27 09:00 IST

സപ്ലിമെന്ററി ഫുഡ് എന്ന നിലയില്‍ നിരവധി പോഷക ഗുണങ്ങളുള്ള ചെലവ് കുറഞ്ഞ ഭക്ഷണമാണ് ബിസ്‌ക്കറ്റ്, ബേക്കറി ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ. ഗോതമ്പ് പൊടി ഉള്‍പ്പെടെ ഹാനികരമല്ലാത്ത സാധനങ്ങള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്നവ ശിശുക്കള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പോഷകാഹാരം എന്ന നിലയിലും വിപണനം ചെയ്യാനാവും.

ഉല്‍പ്പാദന ശേഷി: പ്രതിവര്‍ഷം 60 മെട്രിക് ടണ്‍
ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍: ഗോതമ്പ് പൊടി, വെജിറ്റബ്ള്‍ ഫാറ്റ്, യീസ്റ്റ്, പാല്‍പ്പൊടി തുടങ്ങിയവ
ആവശ്യമായ യന്ത്രസാമഗ്രികള്‍
മിക്‌സിംഗ് മെഷീന്‍, ഫര്‍ണസ്, റഫ്രിജറേറ്റര്‍, ഗ്ലാസ് കണ്ടെയ്‌നര്‍, ഗ്ലേസിംഗ് സ്റ്റോണ്‍ അടക്കമുള്ള ടേബ്ള്‍, മോള്‍ഡ്, പ്ലാറ്റ്‌ഫോം ബാലന്‍സ് തുടങ്ങിയവ
ഭൂമി : 5 സെന്റ്
കെട്ടിടം : 150 ചതുരശ്ര മീറ്റര്‍
വൈദ്യുതി : 185 കിലോവാട്ട്
വെള്ളം : പ്രതിദിനം 1,200 ലിറ്റര്‍
മനുഷ്യവിഭവ ശേഷി : 7 പേര്‍
പദ്ധതി ചെലവ്
കെട്ടിടം : 5 ലക്ഷം രൂപ
മെഷിനറി : 20 ലക്ഷം
മറ്റു വസ്തുക്കള്‍ : 5 ലക്ഷം
പ്രവര്‍ത്തന മൂലധനം : 10 ലക്ഷം രൂപ
ആകെ പദ്ധതി ചെലവ്
40 ലക്ഷം രൂപ
വാര്‍ഷിക വിറ്റുവരവ്:
140 ലക്ഷം രൂപ
നികുതി പൂര്‍വ ലാഭം:
24 ലക്ഷം രൂപ


Tags:    

Similar News