കുറഞ്ഞ മുതല്‍ മുടക്കില്‍ ലോക്ക് ഡൗണിനെ പേടിക്കാതെ ഒരു സംരംഭം

പ്രതിവര്‍ഷം 10 ലക്ഷം രൂപയിലേറെ ലാഭം നേടാന്‍ ഇതിലൂടെ കഴിയും

Update:2021-05-12 12:04 IST

മിക്ക സംരംഭങ്ങള്‍ക്കും ലോക്ക് ഡൗണില്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ട സാഹചര്യമാണ് ഉള്ളതെങ്കില്‍ ഓണ്‍ലൈന്‍ സംരംഭങ്ങള്‍ക്ക് ആ പ്രശ്‌നമില്ല. അതുകൊണ്ടു തന്നെ ഓണ്‍ലൈന്‍ കോച്ചിംഗിന് വലിയ സാധ്യതകളാണ് ഉള്ളത്. സമാനമായ സംരംഭങ്ങള്‍ക്ക് അതിശയകരമായ വളര്‍ച്ചയാണ് കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ രാജ്യത്തുണ്ടായിരിക്കുന്നത്. സ്‌കൂളുകള്‍ ഇനിയും തുറക്കാത്ത സാഹചര്യത്തില്‍ പല വിദ്യാര്‍ത്ഥികളും ഓണ്‍ലൈന്‍ ട്യൂഷനുകള്‍ പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്. മാത്രമല്ല, വിവിധ മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ കോച്ചിംഗ് നല്‍കാന്‍ അവസരമുണ്ട്.

പ്രവര്‍ത്തന ശേഷി: പ്രതിവര്‍ഷം 1300 മണിക്കൂര്‍ (ആഴ്ചയില്‍ 25 മണിക്കൂര്‍ വീതം)
ആവശ്യമായ സാധനങ്ങള്‍
മൊബീല്‍ ആപ്പ്, വേഗതയുള്ള ഇന്റര്‍നെറ്റ് കണക്ഷന്‍
യന്ത്രസാമഗ്രികള്‍
ഡെസ്‌ക് ടോപ്പ്, ലാപ് ടോപ്, ഫര്‍ണിച്ചറുകള്‍, സോഫ്റ്റ്‌വെയര്‍ തുടങ്ങിയവ
സ്ഥലം: ആവശ്യമില്ല
കെട്ടിടം: 50 സ്‌ക്വയര്‍ മീറ്റര്‍
വൈദ്യുതി: പവര്‍ പ്ലസ് സംവിധാനം
ജോലിക്കാര്‍: അഞ്ചു പേര്‍
പദ്ധതി ചെലവ്:
കെട്ടിടം: ഫര്‍ണിഷിംഗിന് 2 ലക്ഷം രൂപ
മെഷിനറി(ലാപ് ടോപ്പ്, കംപ്യൂട്ടര്‍): 5 ലക്ഷം
പ്രവര്‍ത്തന മൂലധനം: 1 ലക്ഷം
ആകെ പദ്ധതി ചെലവ്: 8 ലക്ഷം രൂപ
വാര്‍ഷിക വിറ്റുവരവ്: 30 ലക്ഷം
നികുതി പൂര്‍വ ലാഭം: 10 ലക്ഷം


Tags:    

Similar News