ചെറുകിട സംരംഭം തുടങ്ങാം; റബ്ബര്‍ ബാന്‍ഡ്, ഫിംഗര്‍ ക്യാപ്, ഗ്ലൗസ് നിര്‍മാണത്തിലൂടെ വരുമാനം

കുറഞ്ഞ നിക്ഷേപത്തില്‍ നേട്ടമുണ്ടാക്കുന്ന ചെറുകിട ബിസിനസ് നോക്കുന്നവര്‍ക്ക് റബര്‍ ഉല്‍പ്പന്നങ്ങളുടെ ഡിമാന്‍ഡ് പ്രയോജനപ്പെടുത്താം. ഉല്‍പ്പാദനത്തിനായുള്ള പദ്ധതി വിവരങ്ങള്‍.

Update:2021-11-14 14:00 IST

അസംസ്‌കൃത റബ്ബര്‍ പാല്‍ മുഖ്യ അസംസ്‌കൃത വസ്തുവായി ഉപയോഗിച്ച് ചെയ്യാവുന്ന നല്ല സംരംഭമാണ് റബ്ബര്‍ ബാന്‍ഡ്, ഫിംഗര്‍ ക്യാപ്, ഗ്ലൗസ് എന്നിവയുടെ നിര്‍മാണം. വില കുറച്ച് ഇപ്പോള്‍ റബ്ബര്‍ പാല്‍ ലഭിക്കും എന്നത് ഇതിന്റെ ലാഭസാധ്യത വര്‍ധിപ്പിക്കുന്നു. കേരളത്തിന് പുറത്ത് ഇവയ്ക്ക് കൂടുതല്‍ ഡിമാന്‍ഡുണ്ട്. റബ്ബര്‍ ഉല്‍പ്പാദനത്തില്‍ കേരളത്തിന്റെ കുത്തക പ്രയോജനപ്പെടുത്താം. കുറഞ്ഞ മുതല്‍ മുടക്കില്‍ ഈ സംരംഭം ആരംഭിക്കാം.

ഉല്‍പ്പാദന ശേഷി: പ്രതിദിനം 1000 കിലോഗ്രാം
ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍: റബ്ബര്‍ പാല്‍, ചൈന ക്ലേ പൗഡര്‍, കളര്‍, കെമിക്കലുകള്‍
ആവശ്യമായ മെഷിനറികള്‍: മിക്‌സിംഗ് മെഷീന്‍, ഫോമിംഗ് മെഷീന്‍, ഡൈ സെറ്റ്, മറ്റ് ഉപകരണങ്ങള്‍
ഭൂമി : 10 സെന്റ്
കെട്ടിടം : 1000 ചതുരശ്രയടി
വൈദ്യുതി : 10 എച്ച് പി
വെള്ളം : പ്രതിദിനം 1000 ലിറ്റര്‍
തൊഴിലാളികള്‍ : അഞ്ചു പേര്‍
പദ്ധതി ചെലവ്
കെട്ടിടം : 5 ലക്ഷം രൂപ
മെഷിനറികള്‍ : 10 ലക്ഷം രൂപ
മറ്റ് ആസ്തികള്‍ : 2 ലക്ഷം രൂപ
പ്രവര്‍ത്തന മൂലധനം : 5 ലക്ഷം രൂപ
മലിനീകരണ നിയന്ത്രണം : 5 ലക്ഷം രൂപ
ആകെ : 27 ലക്ഷം രൂപ
വാര്‍ഷിക വിറ്റുവരവ്
(1000 കിലോഗ്രാം വീതം 300 ദിവസം ഉല്‍പ്പാദിപ്പിച്ച് 160 രൂപ നിരക്കില്‍ വില്‍ക്കുമ്പോള്‍): 480 ലക്ഷം രൂപ
നികുതി പൂര്‍വ ലാഭം: 120 ലക്ഷം രൂപ
(ഇതൊരു റെഡ് കാറ്റഗറി സംരംഭമായതിനാല്‍ മലിനീകരണ നിയന്ത്രണ സംവിധാനം അത്യാവശ്യമാണ്.)


Tags:    

Similar News