അസറ്റ് ഹോംസിന്റെ പദ്ധതികള്‍ക്ക് ബ്യൂറോ വെരിറ്റാസിന്റെ തേഡ് പാര്‍ട്ടി ഓഡിറ്റ്: ഫ്‌ളാറ്റ് വാങ്ങുന്നവര്‍ക്ക് ഗുണകരമാകുന്നതെങ്ങനെ?
റിയല്‍ എസ്റ്റേറ്റ് രംഗത്ത് ആദ്യമായാണ് ഇത്തരം തേഡ് പാര്‍ട്ടി ഓഡിറ്റിന് തുടക്കമാകുന്നത്
ബ്യൂറോ വെരിറ്റാസിന്റെ (Bureau Veritas) തേഡ് പാര്‍ട്ടി ഓഡിറ്റ് ആരംഭിച്ച് അസറ്റ് ഹോംസ് (Asset Homes). അസറ്റ് ഹോംസിന് കീഴിലുള്ള പാര്‍പ്പിട പദ്ധതികള്‍ നിര്‍മാണ, പൂര്‍ത്തീകരണ ഘട്ടങ്ങളില്‍ പരിശോധിച്ച് ഓഡിറ്റ് ചെയ്യുന്നതിനായിട്ടാണ് ഈ സംവിധാനം. 1828ല്‍ സ്ഥാപിക്കപ്പെട്ട ആഗോള സര്‍ട്ടിഫിക്കേഷന്‍ സ്ഥാപനമായ ബ്യൂറോ വെരിറ്റാസുമായി ഇതു സംബന്ധിച്ച കരാറില്‍ അസറ്റ് ഹോംസ് ഒപ്പുവെച്ചു. ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ആഗോള നിലവാരത്തിലുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഉറപ്പുവരുത്താന്‍ പുതിയ സംവിധാനം സഹായിക്കും.
രാജ്യത്തു തന്നെ ഇതാദ്യമായാണ് ഒരു റിയല്‍ എസ്റ്റേറ്റ് (Real Estate) കമ്പനി ഇങ്ങനെ ഒരു തേഡ് പാര്‍ട്ടി ഓഡിറ്റംഗിനു വിധേയമാകുന്നതെന്ന് അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ സുനില്‍ കുമാര്‍ പറഞ്ഞു. കര്‍ശനവുമായ പരിശോധനയ്ക്കും സര്‍ട്ടിഫിക്കേഷനും പേരു കേട്ടതാണ് ബ്യൂറോ വെരിറ്റാസ്. കണ്‍സ്ട്രക്ഷന്‍, പ്രോസസ്, സിസ്റ്റം, കസ്റ്റമര്‍ കെയര്‍ തുടങ്ങി എല്ലാ വിശദാംശങ്ങളും സ്വതന്ത്രമായ പരിശോധനയ്ക്കു വിധേയമാക്കുന്ന സംവിധാനമാണ് ബ്യൂറോ വെരിറ്റിസിന്റേത്.
കഴിഞ്ഞ 15 വര്‍ഷത്തിനിടെ 69 പദ്ധതികള്‍ ഉയര്‍ന്ന ഗുണനിലവാരത്തില്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ചു നല്‍കിയതിന്റെ ആത്മവിശ്വാസമാണ് ബ്യൂറോ വെരിറ്റാസിന്റെ ഓഡിറ്റിംഗിനു വിധേയമാകാന്‍ സന്നദ്ധമായതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.