ഇത് 'അസറ്റ് പ്രഷ്യസ്'; അസറ്റ് ഹോംസിന്റെ 68-ാമത് ഭവന പദ്ധതി

മിയാ വാക്കി ഫോറസ്റ്റ് ഉള്‍പ്പെടുന്നതാണ് തൃശൂരില്‍ പണിപൂര്‍ത്തിയായ അസറ്റ് ഹോംസിന്റെ ഈ പാര്‍പ്പിട സമുച്ഛയം.

Update: 2021-12-30 06:33 GMT

അസറ്റ് ഹോംസ് നിര്‍മാണം പൂര്‍ത്തിയാക്കിയ 68-ാമത് പാര്‍പ്പിട പദ്ധതിയായ തൃശൂരിലെ അസറ്റ് പ്രഷ്യസ് സിനിമാതാരവും അസറ്റ് ഹോംസ് ബ്രാന്‍ഡ് അംബാസഡറുമായ പൃഥ്വിരാജ്, തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസ്, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ മേഴ്സി അജി എന്നിവര്‍ ചേര്‍ന്ന് ബുധനാഴ്ച ഉദ്ഘാടനം ചെയ്തു.

കല്യാണ്‍ സില്‍ക്ക്സ് സിഎംഡി ടി എസ് പട്ടാഭിരാമന്‍, അസറ്റ് ഹോംസ് സ്ഥാപകനും എംഡിയുമായ വി. സുനില്‍ കുമാര്‍, ഡയറക്ടര്‍ എന്‍ മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കോവിഡ് പ്രതിസന്ധിയിലും സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കുന്ന അസറ്റ് ഹോംസിന്റെ മികവ് ശ്രദ്ധേയമാണെന്ന് പൃഥ്വിരാജ് പറഞ്ഞു.
യുനെസ്‌കോയുടെ ഗ്ലോബല്‍ നെറ്റ് വര്‍ക്ക് ഓഫ് ലേണിംഗ് സിറ്റീസ് ലിസ്റ്റില്‍ ഇടം കിട്ടിയ തൃശൂരിന്റെ വളര്‍ച്ചയ്ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ നിറവേറ്റുന്നതില്‍ ഇത്തരം പാര്‍പ്പിട പദ്ധതികള്‍ ഉപകരിക്കുമെന്ന് മേയര്‍ എം കെ വര്‍ഗീസ് പറഞ്ഞു. അസറ്റ് പ്രഷ്യസിലെ ഉടമകള്‍ക്കുള്ള താക്കോല്‍ കൈമാറ്റവും നടന്നു.
മിയാ വാക്കി ഫോറസ്റ്റ് ഉള്‍പ്പെടുന്നതാണ് അസറ്റ് പ്രഷ്യസ്. റൂഫ്-ടോപ് സ്വിമ്മിംഗ് പൂള്‍, ഓപ്പണ്‍ ടെറസ് പാര്‍ട്ടി ഏരിയ, ഹെല്‍ത്ത് ക്ലബ്, മള്‍ട്ടി റിക്രിയേഷന്‍ ഹാള്‍, പൊതു ഇടങ്ങളില്‍ സോളാര്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ലൈറ്റുകള്‍ എന്നിവയാണ് മറ്റു സവിശേഷതകള്‍.
ഫോട്ടോ ക്യാപ്ഷന്‍: അസറ്റ് പ്രഷ്യസ്, അസറ്റ് ഹോംസ് ബ്രാന്‍ഡ് അംബാസഡറായ പൃഥ്വിരാജ്, തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസ്, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ മെഴ്സി അജി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു.


Tags:    

Similar News