റിയല്‍ എസ്റ്റേറ്റ് രംഗത്തെ വില്‍പ്പന നടപ്പാക്കാം ഈ സംവിധാനം
റിയല്‍ എസ്റ്റേറ്റ് രംഗത്തെ വില്‍പ്പന സുഗമവും സുതാര്യവുമാക്കാനുള്ള ഒരു വഴി;
കൊച്ചിയില്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് 15 വര്‍ഷത്തോളം പ്രവര്‍ത്തിച്ച ശേഷം അമേരിക്കയില്‍ റിയല്‍ എസ്റ്റേറ്റ് വില്‍പ്പന രംഗത്ത് ലൈസന്‍സ് എടുത്ത വ്യക്തിയാണ് ലേഖകന്‍. ഈ രണ്ടിടങ്ങളിലും പ്രവര്‍ത്തിച്ച് നേടിയ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ നടപ്പാക്കാന്‍ പറ്റുന്ന ഒരു ശൈലിയെയാണ് പരിചയപ്പെടുത്തുന്നത്.
ഇത് പ്രായോഗികമാക്കുക വഴി ഏറെ പേര്‍ക്ക് കൃത്യമായ വരുമാനം ഉറപ്പാക്കിക്കൊണ്ട് ഈ രംഗത്ത് പ്രവര്‍ത്തിക്കാനാവും.
അമേരിക്കയില്‍ ഏജന്‍സി ലൈസന്‍സിംഗ് സംവിധാനം ആരംഭിച്ചിട്ട് 100 വര്‍ഷങ്ങള്‍ പിന്നിടുന്നു. കേരളത്തില്‍ റെറ വഴി ഇതിന് തുടക്കമിട്ടു എന്നത് അഭിനന്ദനമര്‍ഹിക്കുന്നു. കേരളത്തിലെ ഏജന്റുകളെ നിയന്ത്രിക്കുന്നതില്‍ സംവിധാനം ഉണ്ടാകുന്നതിലൂടെ സമൂഹത്തില്‍ അവരുടെ സ്ഥാനം മെച്ചപ്പെടുകയും ഇടപാടുകാര്‍ക്ക് മികച്ച സേവനം ലഭിക്കുകയുംചെയ്യും. 'എക്‌സ്‌ക്ലൂസീവ് റൈറ്റ് ടു സെല്‍' എന്ന ആശയയം അമേരിക്കയില്‍ പ്രസിദ്ധമാണ്. എന്താണിതെന്ന് നോക്കാം. ഒരു ബ്രോക്കറും സെല്ലറും തമ്മിലുണ്ടാക്കുന്ന എഴുതപ്പെട്ട ധാരണാപത്രമാണിത്. ഒരു സെല്ലര്‍ തന്റെ വീട് വില്‍ക്കാന്‍ നിശ്ചിത കാലത്തേക്ക് ഒരു ബ്രോക്കര്‍ക്ക് അനുവാദം കൊടുക്കുകയും ആ സമയത്തിനുള്ളില്‍ വില്‍പ്പന നടന്നാല്‍ കമ്മീഷന്‍ ആയി നിശ്ചയിച്ച തുക ബ്രോക്കര്‍ക്ക് നല്‍കുവാന്‍ വ്യവസ്ഥ ചെയ്യുന്നതുമായ കരാറാണിത്.
ഇത് ഒരു തുടക്കം മാത്രമാണ്. ഇതുകൂടാതെ ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ ട്രാന്‍സാക്ഷന്റെ തുടക്കം മുതല്‍ എല്ലാ കാര്യങ്ങളും ക്രമീകരിക്കാനും പരിശോധിക്കാനും സാധിക്കും.
വില്‍പ്പനയ്ക്കിട്ടിരിക്കുന്ന ഒരു പ്രോപ്പര്‍ട്ടിയില്‍ സെല്ലറോ സെല്ലറിന്റെ ഏജന്റോ ചെല്ലാതെ തന്നെ ഇലക്ട്രോണിക്‌സ് സംവിധാനം വഴി ഒരു കസ്റ്റമര്‍ക്ക് സൗകര്യപ്രദമായ സമയത്ത് സന്ദര്‍ശനം നടത്താനും സാധിക്കും. അതായത് ഈ ഇടപാടില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികള്‍ തമ്മില്‍ നേരിട്ട് കാണാതെ തന്നെ കച്ചവടം പൂര്‍ത്തിയാക്കാനുള്ള സംവിധാനമൊക്കെ ഇപ്പോള്‍ യുഎസ് വിപണിയില്‍ വികസിച്ചുകഴിഞ്ഞിട്ടുണ്ട്.
ഇത്തരമൊരു സംഘടിതമായ രീതി ഇവിടെയും വന്നാല്‍ അനാവശ്യമായ വ്യവഹാരങ്ങള്‍ ഒഴിവാക്കാം. മാത്രമല്ല ഇടപാടുകള്‍ സുതാര്യവും സുരക്ഷിതവുമാകുകയും ചെയ്യും.
എക്‌സ്‌ക്ലൂസീവ് റൈറ്റ് ടു സെല്‍മെച്ചങ്ങള്‍ എന്തൊക്കെ?
ഏജന്റ്/ സെല്ലര്‍ ബന്ധം സുതാര്യമാകും വില്‍പ്പന നടന്നാലുള്ള കമ്മിഷന്‍ ആദ്യമേ തന്നെ ഉറപ്പാകുന്നതുകൊണ്ട് ഏജന്റുമാര്‍ വില്‍പ്പനയ്ക്കായി ഗൗരവമായി ശ്രമിക്കും പ്രതിഫലത്തെ കുറിച്ച് കൃത്യമായ ധാരണയുള്ളതിനാല്‍ ഏജന്റുമാര്‍ വില്‍പ്പന നടക്കാന്‍ വേണ്ടിയുള്ള പരസ്യങ്ങളും സ്വയം ചെയ്യും സെല്ലര്‍ ഏജന്റുമാര്‍ ബയര്‍ ഏജന്റുമാര്‍ക്ക് കൃത്യമായ പ്രതിഫലം ഉറപ്പുവരുത്തുന്നതു കൊണ്ട് കൂടുതല്‍ ഏജന്റുമാര്‍ വില്‍പ്പനയ്ക്കായി ശ്രമിക്കും സുതാര്യമായ പ്രവര്‍ത്തനശൈലി കടന്നുവരുന്നതോടെ ഏജന്റുമാരും സെല്ലര്‍മാരുമായുള്ള ബന്ധവും ദൃഢമാകും.