ഐബ റിയല്‍ എസ്‌റ്റേറ്റ് മെഗാ ഇവന്റ് ഫെബ്രുവരി 24ന് കൊച്ചിയില്‍

റിയല്‍ എസ്റ്റേറ്റ് രംഗത്തെ നിക്ഷേപകരും ബില്‍ഡര്‍മാരും ബ്രോക്കര്‍മാരും അണിനിരക്കുന്നു

Update:2024-02-21 14:36 IST

റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ ഇന്‍വെസ്റ്റര്‍മാര്‍, ബില്‍ഡര്‍മാര്‍, ബ്രോക്കര്‍മാര്‍ തുടങ്ങിയവര്‍ ഒരു കുടക്കീഴില്‍ അണിനിരക്കുന്ന സംഗമം 'മെഗാ ഇവന്റ് 2024' ഐബയുടെ (IBA) ആഭിമുഖ്യത്തില്‍ ഫെബ്രുവരി 24ന് (ശനിയാഴ്ച) കളമശേരി ആശിസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.

റിയല്‍ എസ്റ്റേറ്റ് രംഗത്തെ നിക്ഷേപകര്‍, ബില്‍ഡര്‍മാര്‍, ബ്രോക്കര്‍മാര്‍ എന്നിവയുടെ സംഘടനയാണ് ഐബ (IBA, Real Estate Investors and Brokers welfare Association of Kerala). രാവിലെ എട്ടുമുതല്‍ വൈകിട്ട് അഞ്ചുവരെ നടക്കുന്ന പരിപാടിയില്‍ മന്ത്രി പി. രാജീവ്, ഹൈബി ഈഡന്‍ എം.പി., ഉമ തോമസ് എം.എല്‍.എ തുടങ്ങിയവര്‍ സംബന്ധിക്കും.
ഇന്‍വെസ്റ്റ്‌മെന്റ്, ബ്രോക്കറേജ് മേഖലയില്‍ സുതാര്യമായ പ്രവര്‍ത്തനം സാദ്ധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ രൂപീകൃതമായ കൂട്ടായ്മയാണ് ഐബ. ഏകീകൃത കമ്മിഷന്‍ വ്യവസ്ഥയിലൂടെ അംഗങ്ങള്‍ക്ക് തുല്യപ്രതിഫലം ഉറപ്പാക്കാന്‍ സംഘടന ലക്ഷ്യമിടുന്നു. ഇന്റേണ്‍ഷിപ്പുകളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രാക്ടിക്കല്‍ എക്‌സ്പീരിയന്‍സ് നല്‍കാനും പരിശീലനം ഉറപ്പാക്കാനും സംഘടനയ്ക്ക് പദ്ധതികളുണ്ട്. വിവരങ്ങള്‍ക്ക് : 9846048393, 9207308393
Tags:    

Similar News