പുരോഗതി സമർപ്പിക്കാത്ത 222 പദ്ധതികൾക്ക് കെ-റെറ നോട്ടിസ്
ത്രൈമാസ പുരോഗതി റിപ്പോര്‍ട്ട് സുതാര്യതയുടെ മുഖ്യ ഘടകം
രണ്ടാം ത്രൈമാസ പുരോഗതി ഓൺലൈനായി സമർപ്പിക്കാത്ത 222 റിയൽ എസ്റ്റേറ്റ് പദ്ധതികൾക്ക് കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) കാരണം കാണിക്കൽ നോട്ടിസ് അയച്ചു. ആകെ 617 പദ്ധതികളാണ് ത്രൈമാസ പുരോഗതി റിപ്പോർട്ട് സമർപ്പിക്കേണ്ടിയിരുന്നത്. അവയിൽ 395 പദ്ധതികളുടെ ത്രൈമാസ പുരോഗതി കെ-റെറ പോർട്ടലിൽ സമർപ്പിച്ചിട്ടുണ്ട്. വീഴ്ച വരുത്തിയിട്ടുള്ള 222 പദ്ധതികള്‍ക്കാണ് നോട്ടീസ് അയച്ചിട്ടുള്ളത്.
കെ-റെറ നിയമപ്രകാരം ത്രൈമാസ പുരോഗതി റിപ്പോര്‍ട്ട് ഉപഭോക്താക്കള്‍ക്കും പ്രൊമോട്ടര്‍മാര്‍ക്കുമിടയിലെ സുതാര്യത ഉറപ്പു വരുത്തുന്ന പ്രധാന ഘടകമാണ്. കെ-റെറ വെബ്സൈറ്റ് വഴി ത്രൈമാസ പുരോഗതി റിപ്പോര്‍ട്ട് ലഭിക്കുക എന്നത് റിയല്‍ എസ്റ്റേറ്റ് പദ്ധതികളില്‍ നിന്ന് യൂണിറ്റുകള്‍ വാങ്ങാനുദ്ദേശിക്കുന്നവരുടെ അവകാശവും കൂടിയാണ്.