നാട്ടിലെ വിലയ്ക്ക് യു.എ.ഇയില്‍ ഒരു സ്വപ്നഭവനം; കല്ലാട്ട് ബില്‍ഡേഴ്സിന്റെ പുതിയ പ്രൊജക്ട്
ചുരുങ്ങിയ കാലംകൊണ്ട് ഇടപാടുകാരുടെ വിശ്വാസ്യത നേടിയെടുക്കാന്‍ ഡോ. താഹിര്‍ കല്ലാട്ട് നയിക്കുന്ന കല്ലാട്ട് ഗ്രൂപ്പിന് സാധിച്ചു
നിര്‍മാണ മേഖലയില്‍ 17 വര്‍ഷത്തെ അനുഭവസമ്പത്തുള്ള കല്ലാട്ട് ബില്‍ഡേഴ്സ് യു.എ.ഇയില്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചു. ഷാര്‍ജയില്‍ ഒരു വീട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കല്ലാട്ട്Q1 (Kallat Q1) എന്ന പ്രോജക്ടാണ് ആരംഭിച്ചിരിക്കുന്നത്. ഷാര്‍ജ ബോര്‍ഡറിലെ ടിലാല്‍ സിറ്റിയിലാണ് ഈ ബജറ്റ് ഫ്രണ്ട്ലി പ്രോജക്ട്.
മാസവരുമാനം ഉറപ്പ്
ഇന്ത്യന്‍ രൂപയില്‍ 95 ലക്ഷം രൂപ (3,99,999 ദിര്‍ഹം) മുതലുള്ള അപ്പാര്‍ട്ട്മെന്റുകളാണ് പദ്ധതിയിലുള്ളത്. 600 മുതല്‍ 800 വരെ അപ്പാര്‍ട്ട്മെന്റുകളുടെ വലിയ പ്രോജക്ടാണിത്. 100 ശതമാനം ബൈബാക്ക് ഗ്യാരണ്ടിയും മാസവരുമാനവും പദ്ധതിയുടെ പ്രത്യേകതയാണ്. സ്വിമ്മിംഗ് പൂളുകള്‍, പാര്‍ക്ക്, മസ്ജിദ്, മിനി ഷോപ്പിംഗ് സെന്റര്‍, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, ജിം, 24 മണിക്കൂര്‍ സെക്യൂരിറ്റി തുടങ്ങിയവ സവിശേഷതകള്‍ ആണ്.
അടിക്കടി വാടക കൂടുന്ന യു.എ.ഇയില്‍ ഭാവിയില്‍ ഒരു നിക്ഷേപമെന്ന നിലയിലും ഈ പദ്ധതിയില്‍ നിക്ഷേപം നടത്താം. പ്രീമിയം ലൊക്കേഷനില്‍ ഭവനം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരെ സംബന്ധിച്ച് സുവര്‍ണാവസരം ആണിതെന്ന് കല്ലാട്ട് ഗ്രൂപ്പ് ചെയര്മാന് ഡോ. താഹിര്‍ കല്ലാട്ട് പറഞ്ഞു.
2006ലാണ് കല്ലാട്ട് ഗ്രൂപ്പ് റിയല്‍ എസ്റ്റേറ്റ് രംഗത്തേക്ക് എത്തുന്നത്. ചുരുങ്ങിയ കാലംകൊണ്ട് തന്നെ ഇടപാടുകാരുടെ വിശ്വാസ്യത പിടിച്ചുപറ്റാന്‍ ഡോ. താഹിര്‍ കല്ലാട്ട് നയിക്കുന്ന ഗ്രൂപ്പിനായി. വയനാട്ടില്‍ ഉള്‍പ്പെടെ വലിയ പ്രൊജക്ടുകള്‍ പൂര്‍ത്തീകരിച്ച കല്ലാട്ട് ഗ്രൂപ്പ് വലിയ സ്വപ്നങ്ങളിലേക്കുള്ള യാത്രയിലാണ്.
അപ്പാര്‍ട്ട്മെന്റ് സ്വന്തമാക്കാന്‍ വീസ നടപടികളുടെ നൂലാമാലകളില്ലെന്നത് പ്രത്യേകതയാണ്. പാര്‍പ്പിടത്തിനും ഫ്ളാറ്റുകള്‍ക്കും വിലകൂടി വരുന്ന ഷാര്‍ജയില്‍ അപ്പാര്‍ട്ട്മെന്റ് സ്വന്തമാക്കുന്നതിലൂടെ ഭാവിയില്‍ നല്ലൊരു വരുമാനവും ഉറപ്പാക്കാം. ഫോണ്‍: 0547916003.