കെ-റെറയ്ക്ക് പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല: 100ലെറെ പദ്ധതികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

82% പദ്ധതികള്‍ മാത്രമാണ് ഇക്കുറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്

Update:2024-01-11 15:57 IST

Image : Canva and Kerala Rera

സമയബന്ധിതമായി പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്ത 101 റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ക്ക് കെ-റെറയുടെ കാരണം കാണിക്കല്‍ നോട്ടീസ്. ഡിസംബര്‍ പാദത്തിലെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള അവസരം ഈമാസം 7 വരെയായിരുന്നു. 82 ശതമാനം പദ്ധതികള്‍ മാത്രമാണ് അതിനകം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ആകെ 547 പദ്ധതികളാണ് റിപ്പോര്‍ട്ട് നല്‍കേണ്ടത്. ഇതില്‍ 446 എണ്ണം കൃത്യസമയം പാലിച്ചു. ബാക്കിയുള്ളവയ്ക്കാണ് കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) നോട്ടീസ് അയച്ചത്. റിയല്‍ എസ്‌റ്റേറ്റ് പദ്ധതികളുടെ നിര്‍മ്മാണം, ഉപയോക്താക്കള്‍ക്ക് സമയബന്ധിതമായി പദ്ധതി കൈമാറ്റം തുടങ്ങിയവയില്‍ സുതാര്യത ഉറപ്പുവരുത്താനായി പ്രവര്‍ത്തിക്കുന്ന നിയമാനുസൃത സമിതിയാണ് കെ-റെറ.
Tags:    

Similar News