ഭൂനികുതിക്ക് പുതിയ സ്ലാബ്, ഭൂമി ന്യായവില ഉയര്‍ത്തി
ഭൂമി ന്യായവില 10 ശതമാനം വര്‍ധിപ്പിക്കും;
സംസ്ഥാനത്തെ ഭൂനികുതി പരിഷ്‌കരിച്ച് പുതിയ സ്ലാബ് കൊണ്ടുവരുമെന്ന് ബജറ്റില്‍ ധനമന്ത്രി വ്യക്തമാക്കി. ഭൂനികുതി പരിഷ്‌കരിക്കുന്നതിലൂടെ 80 ലക്ഷം രൂപയുടെ വരുമാന വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ഭൂമിയുടെ ന്യായവിലയും ഉയര്‍ത്തും.
10 ശതമാനമാണ് ഭൂമിന്യായവില വര്‍ധിപ്പിക്കുക. ഇതുവഴി 200 കോടി രൂപയുടെ അധിക വരുമാനമാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്.
മോട്ടോര്‍ വാഹന നികുതിയും 1 ശതമാനം വര്‍ധിപ്പിക്കും. പഴയ വാഹനങ്ങള്‍ക്ക് ഹരിത നികുതി 50 ശതമാനം വരെ ഉയര്‍ത്തും