'രജിസ്‌ട്രേഷന്‍ നടത്തിയവരുമായി മാത്രം റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തുക!' വീണ്ടും ഓര്‍മപ്പെടുത്തി 'റെറ'
രജിസ്റ്റര്‍ ചെയ്യാതെ പദ്ധതിയുടെ പരസ്യം ചെയ്തവര്‍ക്കെതിരെ നിയമ നടപടി തുടങ്ങിയതായി റെറ ചെയര്‍മാന്‍ പി എച്ച് കുര്യന്‍
റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടത്തേണ്ടത് റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയായ 'റെറ' യിൽ രജിസ്ട്രേഷൻ നടത്തിയവരാണെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രമായിരിക്കണമെന്ന് വീണ്ടും ഓർമപ്പെടുത്തി 'റെറ'
രജിസ്ട്രേഷൻ നടത്തിയവരുടെ പേര് വിവരങ്ങൾ
https://rera.kerala.gov.in/ എന്ന വെബ് പോർട്ടലിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.ബന്ധപ്പെട്ടവർ ഈ സൈറ്റിൽ കയറി പരിശോധന നടത്തണം.
രജിസ്ട്രേഷൻ നടത്തിയവരുടെ പ്രൊജക്റ്റ് അപ്ഡേറ്റ്സ് ഓരോ മൂന്ന് മാസം കഴിയുന്തോറും വെബ് പോർട്ടലിൽ പ്രസിദ്ധപ്പെടുത്തും.
രജിസ്റ്റർ ചെയ്യാതെ പദ്ധതിയുടെ പരസ്യം ചെയ്തവർക്കെതിരെ നിയമ നടപടി തുടങ്ങിയതായി റെറ ചെയർമാൻ പി എച്ച് കുര്യൻ പറഞ്ഞു.10000രൂപ മുതൽ പദ്ധതിയുടെ 5%വരെ യാണ് പിഴ.
ചില പ്രമോട്ടർമാർ,വില്ലകൾ, ഫ്ലാറ്റുകൾ,പ്ലോട്ടുകൾ,വാണിജ്യാവശ്യത്തിനുള്ള മുറികൾ തുടങ്ങിയവ രജിസ്റ്റേഷൻ ഇല്ലാതെ ഇടപാട് നടത്താൻ ശ്രമിക്കുന്നുണ്ട്. ഇവർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.
പരസ്യങ്ങൾ പ്രസിദ്ധ പ്പെടുത്തുന്നവർ റെറ രജിസ്‌ട്രേഷൻ നമ്പർ കൂടി ചേർക്കേണ്ടതാണന്നു റെറ സെക്രട്ടറി ജയകുമാർ പറഞ്ഞു.ഇടപാട് നടത്തുന്ന എജന്റ്മാരും ബ്രോക്കർമാരും, ഇടപാട് കാരും ഈ നമ്പറുകൾ പ്രൊജക്റ്റുകൾക്ക് ഉണ്ടോ എന്ന് ഉറപ്പ് വരുത്തണമെന്ന് അദ്ദേഹം അറിയിച്ചു.