ദുബൈയില്‍ ഒറ്റ ബെഡ്‌റൂം ഫ്‌ളാറ്റിന് വില ₹5 കോടി മുതല്‍

ലോകത്തെ ഏറ്റവും വലിയ ഭവന സമുച്ചയമെന്ന് നിര്‍മ്മാതാക്കള്‍; മൊത്തമായി വാങ്ങാനും താത്പര്യമറിയിച്ച് ചിലര്‍

Update: 2023-06-20 10:56 GMT

ലോകത്തെ ഏറ്റവും വലിപ്പമേറിയത് എന്ന പെരുമയോടെ ദുബൈയില്‍ ഒരുങ്ങിയ പാര്‍പ്പിട സമുച്ചയ പദ്ധതിയുടെ വില നിലവാരം പ്രഖ്യാപിച്ചു. അല്‍-ഹബ്ത്തൂര്‍ ഗ്രൂപ്പ് ഒരുക്കിയതാണ് പദ്ധതി. ഉപഭോക്താക്കളില്‍ നിന്നും നിക്ഷേപകരില്‍ നിന്നും വലിയ താത്പര്യമാണ് ലഭിക്കുന്നതെന്നും ചിലര്‍ പാര്‍പ്പിട സമുച്ചയം മൊത്തമായി  വാങ്ങാമെന്ന ഓഫറാണ് മുന്നോട്ട് വയ്ക്കുന്നതെന്നും ഗ്രൂപ്പ് വൈസ് ചെയര്‍മാനും സി.ഇ.ഒയുമായ മുഹമ്മദ് ഖലാഫ് അല്‍ ഹബ്തൂര്‍ പറഞ്ഞുവെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

82 നില മന്ദിരം
ദുബൈയിലെ ഷെയ്ഖ് സായെദ് റോഡില്‍ 82 നിലകളിലായാണ് മന്ദിരം സ്ഥിതിചെയ്യുന്നത്. തദ്ദേശീയര്‍ക്ക് പുറമെ ഇന്ത്യ, ചൈന, യു.കെ., അമേരിക്ക, മറ്റ് ജി.സി.സി രാഷ്ട്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും നിരവധി പേര്‍ വാങ്ങല്‍ താത്പര്യം അറിയിച്ചിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കി.
1,619 അപ്പാര്‍ട്ട്‌മെന്റുകളും 22 സ്‌കൈ വില്ലകളുമാണ് കെട്ടിട സമുച്ചയത്തിലുള്ളത്. ഒറ്റ ബെഡ് റൂം അപ്പാര്‍ട്ട്‌മെന്റിന് 21 ലക്ഷം ദിര്‍ഹം മുതലാണ് വില; ഏകദേശം 4.7 നാല് കോടി രൂപ.
2ബി.എച്ച്.കെയ്ക്ക് പ്രാരംഭവില 35 ലക്ഷം ദിര്‍ഹം (7.8 കോടി രൂപ). 3ബി.എച്ച്.കെയ്ക്ക് 47 ലക്ഷം ദിര്‍ഹം (10.50 കോടി രൂപ). സ്‌കൈ വില്ലയുടെ വില പ്രഖ്യാപിച്ചിട്ടില്ല.
370 കോടി ദിര്‍ഹമാണ് പദ്ധതിയുടെ മൊത്തം ചെലവ്. ഏകദേശം 8,000 കോടി രൂപ. ഇത് മൊത്തമായി വാങ്ങാനുള്ള ഓഫറുകളാണ് കമ്പനിക്ക് ലഭിച്ചിട്ടുള്ളത്. എന്നാല്‍, ആ ഓഫര്‍ നിരസിച്ചുവെന്നും മുഹമ്മദ് ഖലാഫ് അല്‍ ഹബ്തൂര്‍ പറഞ്ഞു.
Tags:    

Similar News