റിയല്‍ എസ്റ്റേറ്റ് മേഖല ഈ ദശകത്തില്‍ ഒരു ട്രില്യണ്‍ ഡോളറിലെത്തും: അമിതാഭ് കാന്ത്

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് 20 ശതമാനത്തോളം സംഭാവന നല്‍കാന്‍ മേഖലയ്ക്ക് കഴിയും.

Update:2021-10-25 14:00 IST

രാജ്യത്തെ സമ്പദ്വ്യവസ്ഥയ്ക്ക് മികച്ച സംഭാവന നല്‍കാന്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയ്ക്ക് കഴിയുമെന്നും ഈ ദശകത്തില്‍ തന്നെ ഒരു ട്രില്യണ്‍ യുഎസ് ഡോളര്‍ വിപണിവലുപ്പമായി ഉയരുമെന്ന് അമിതാഭ് കാന്ത്. ജിഡിപിയുടെ 18-20 ശതമാനത്തോളം മേഖലയില്‍ നിന്നുള്ള വരുമാനമെത്തുമെന്നും സിഐഐ സംഘടിപ്പിച്ച ഡിജിറ്റല്‍ ഇവന്റില്‍ നിതി അയോഗ് സിഇഒ വ്യക്തമാക്കി.

സ്മാര്‍ട്ട്‌സിറ്റി പ്രോജക്റ്റിന് കീഴില്‍ 100 സിറ്റീസ് എന്ന നിലയ്ക്കാണ് രാജ്യത്ത് പദ്ധതി പൂര്‍ത്തിയാകുന്നത്. ഇത് ഈ മേഖലയ്ക്ക് പിന്തുണയാകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഹോം ലോണുകളുടെ നിരക്ക് കുറഞ്ഞത് വില്‍പ്പനയും വര്‍ധിപ്പിച്ചിട്ടുണ്ട്.
കോവിഡ് പ്രതിസന്ധി കുറയുകയും റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ പച്ചപിടിക്കുകയും ചെയ്യുന്നത് സമീപഭാവിയില്‍ തന്നെ പൂര്‍ണമായും ചലനാത്മകമാകും. കൂടുതല്‍ പദ്ധതികള്‍ വരാനും കൂടുതല്‍ തൊഴിലവസരങ്ങളും സംരംഭങ്ങളും മേഖലയിലുണ്ടാകാനും വരും വര്‍ഷങ്ങളില്‍ സാധ്യത കാണുന്നതായും അദ്ദേഹം പറഞ്ഞു.
കെട്ടിടനിര്‍മാണത്തില്‍ ഭാവി തലമുറയുടെ സുസ്്ഥിര ജീവിതം കൂടി ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രോജക്റ്റുകളാണ് മേഖലയിലുള്ളവര്‍ വിഭാവനം ചെയ്യേണ്ടത്. കഴിഞ്ഞ പത്തുവര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ ഭവനവായ്പാ നിരക്കുകള്‍ മേഖലയ്ക്ക് ഗുണകരമാണെന്നത് വില്‍പ്പന നിരക്കില്‍ ദൃശ്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.


Tags:    

Similar News