ആഡംബരം പ്രകൃതിയോട് ഇണങ്ങിച്ചേര്‍ന്ന്; സ്‌കൈലൈന്‍ ബില്‍ഡേഴ്‌സിന്റെ പാര്‍പ്പിട പ്രോജക്ടുകള്‍ ശ്രദ്ധ നേടുന്നു

കൊച്ചി കൂനമ്മാവിലാണ് സ്‌കൈലൈന്‍ സാങ്ച്വറി പ്രോജക്ട് വരുന്നത്. 15 മിനിറ്റ് കൊണ്ട് ലുലുമാള്‍, ആസ്റ്റര്‍ മെഡ്‌സിറ്റി, അമൃത ആശുപത്രി എന്നിവിടങ്ങളിലേക്ക് എത്താം

Update:2024-09-12 17:42 IST
റിയല്‍ എസ്റ്റേറ്റ്, പാര്‍പ്പിട സമുച്ചയ പദ്ധതികളില്‍ 35 വര്‍ഷത്തെ പാരമ്പര്യമുള്ള സ്‌കൈലൈന്‍ ബില്‍ഡേഴ്‌സ് പുതിയ മേഖലകളിലേക്ക്. കേരളത്തില്‍ നിന്ന് പ്രവര്‍ത്തനം ആഗോളതലത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ദുബൈയില്‍ പുതിയ പ്രൊജക്ടിന്റെ നിര്‍മാണം ആരംഭിച്ചു. 'അവാങ് ഗാര്‍ദ്' എന്ന പേരില്‍ ആഡംബര വസതികളുടെ സമുച്ചയത്തിന്റെ നിര്‍മാണം ജുമൈറ വില്ലേജ് സര്‍ക്കിളിലാണ് തുടങ്ങിയിരിക്കുന്നത്.
കേരളത്തിലെ സ്‌കൈലൈന്റെ വിവിധ പദ്ധതികളും പുരോഗമിക്കുകയാണ്. മെട്രോ നഗരങ്ങളില്‍ ജനപ്രിയമായി മാറിയ പ്രീമീയം ഡെവലപ്പ്ഡ് പ്ലോട്ട്‌സ് എന്ന സംരംഭമാണ് കേരളത്തില്‍ സ്‌കൈലൈന്‍ പുതുതായി ആരംഭിച്ചിട്ടുള്ളത്. എല്ലാവിധ അനുബന്ധ സൗകര്യങ്ങളും ഒരുക്കി പ്ലോട്ടുകളാക്കി തിരിച്ച് വാങ്ങുന്നവര്‍ക്ക് ഇഷ്ടാനുസരണം വില്ലകള്‍ നിര്‍മിക്കുകയോ അല്ലെങ്കില്‍ ഭാവിയിലേക്ക് ഒരു നിക്ഷേപമായി സൂക്ഷിക്കുകയോ ചെയ്യാവുന്ന ഒരു ഗേറ്റഡ് കമ്മ്യൂണിറ്റിയാണ് ഇവിടെ വിഭാവനം ചെയ്യുന്നത്.

സ്‌കൈലൈന്‍ സെന്‍ട്രല്‍ അവന്യു

സ്‌കൈലൈന്‍ ഹെക്‌ടേഴ്‌സിന് കീഴിലുള്ള ആദ്യത്തെ പ്രീമിയം ഡെവലപ്പ്ഡ് പ്ലോട്ട്‌സ് പദ്ധതി സെന്‍ട്രല്‍ അവന്യു എന്ന പേരില്‍ കോട്ടയം കളത്തിപ്പടിയിലും രണ്ടാമത്തേത് സാങ്ച്വറി എന്ന പേരില്‍ കൊച്ചി കൂനംമാവിലും ആരംഭിച്ചിട്ടുണ്ട്. കോട്ടയം കളത്തിപ്പടിയിലെ 'സെന്‍ട്രല്‍ അവന്യു' നഗരത്തിന്റെ സിരാകേന്ദ്രമായ കെ.കെ. റോഡില്‍ നിന്ന് വിളിപ്പാടകലെയാണ്. പബ്ലിക് സ്‌കൂളുകളുടെയും ആശുപത്രികളുടെയും സാമീപ്യമാണ് ഇതിന്റെ പ്രത്യേകത. ക്ലബ് ഹൗസ്, കുട്ടികള്‍ക്കുള്ള കളിസ്ഥലം, ഉദ്യാനം, ഹാഫ് ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട് തുടങ്ങിയ സൗകര്യങ്ങളെല്ലാം ഇവിടെ സജ്ജമായി കഴിഞ്ഞു.
റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെയും നഗരാസൂത്രണ വിഭാഗത്തിന്റെയും മുന്‍കൂര്‍ അംഗീകാരമുള്ള 'സെന്‍ട്രല്‍ അവന്യു' ഗേറ്റഡ് കമ്യൂണിറ്റിയില്‍ സ്ഥലം വാങ്ങുന്നവര്‍ക്ക് ഈ സൗകര്യങ്ങളെല്ലാം എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാം. ഇതിനൊപ്പം ഇഷ്ടാനുസരണം നിശ്ചയിക്കുന്ന ഡിസൈനില്‍ സുഗമമായി ലഭിക്കുന്ന ബില്‍ഡിംഗ് പെര്‍മിറ്റോടെ വില്ല നിര്‍മിക്കാനും സാധിക്കും.
പ്രകൃതിയോടിണങ്ങി നില്‍ക്കുമ്പോഴും ആധുനിക ജീവിതസൗകര്യങ്ങളെല്ലാം കൈപ്പാടകലെ ലഭ്യമാക്കുന്ന രീതിയിലാണ് സ്‌കൈലൈന്‍ ഹെക്‌ടേഴ്‌സിന്റെ പ്രീമിയം ഡെവലപ്പ്ഡ് പ്ലോട്ട്‌സ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

സ്‌കൈലൈന്‍ സാങ്ച്വറി

കൊച്ചി കൂനംമാവിലാണ് സ്‌കൈലൈന്‍ സാങ്ച്വറി പ്രോജക്ട് വരുന്നത്. 15 മിനിറ്റ് കൊണ്ട് ഇടപ്പള്ളി ലുലുമാള്‍, ആസ്റ്റര്‍ മെഡ്‌സിറ്റി, അമൃത ആശുപത്രി എന്നിവിടങ്ങളിലേക്ക് എത്താം. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് 20 മിനിറ്റിനുള്ളിലും എത്തിച്ചേരാം.
ക്ലബ് ഹൗസ്, സ്വിമ്മിംഗ് പൂള്‍, സ്‌പോര്‍ട്‌സ് ടര്‍ഫ്, റിക്രിയേഷന്‍ ഹാള്‍ എന്നിവയെല്ലാം ഈ പ്രൊജക്ടിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. കൊച്ചിയുടെ വളര്‍ച്ചയോട് ചേര്‍ന്നു നില്‍ക്കുന്ന ഈ പ്രൊജക്ട് നല്ലൊരു നിക്ഷേപ മാര്‍ഗം കൂടിയാണ്.
Tags:    

Similar News