ഇന്ത്യയില്‍ എന്ത്‌കൊണ്ടാണ് വാടക കരാര്‍ 11 മാസത്തേക്ക് മാത്രം എഴുതുന്നത്?

വാടക കരാറുകള്‍ 11 മാസത്തേക്ക് മാത്രം എഴുതുന്നത് നിയമപ്രകാരമോ അതോ കീഴ്‌വഴക്കമോ? അറിയാം;

Update:2022-08-23 17:20 IST

Photo : Canva

നമ്മുടെ രാജ്യത്ത് എപ്പോഴെങ്കിലും ഒരു വീട് വാടകയ്ക്ക് എടുത്തിട്ടുണ്ടോ? അങ്ങനെയാണെങ്കില്‍, 11 മാസ കാലയളവിലേക്ക് മാത്രമായിരിക്കും കരാറില്‍ ഒപ്പിടാന്‍ ഉടമ നിങ്ങളോട് നിര്‍ദ്ദേശിച്ചിരിക്കുക. കരാര്‍ ഒന്നിലധികം തവണ പുതുക്കേണ്ടിയും വരാറുണ്ട്. ഇന്ത്യയില്‍ ഇത് സാധാരണമാണ്. എന്തിനാണ് മിക്ക വാടക കരാറുകളും 11 മാസത്തേക്കുള്ളതെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

കക്ഷികളുടെ അവകാശങ്ങളും കടമകളും ഒരു ഭൂവുടമയും വാടകക്കാരനും തമ്മിലുള്ള നിയമപരമായ ബന്ധവും വ്യക്തമാക്കുന്ന ഒരു രേഖാമൂലമുള്ള രേഖയാണ് വാടക കരാര്‍. കരാറിന്റെ നിബന്ധനകളും വ്യവസ്ഥകളും ഇരു കക്ഷികളും പാലിക്കണം എന്നതാണ്. എന്നാല്‍ ഉടമസ്ഥര്‍ക്ക് അനുകൂലമായ നടപടിക്രമങ്ങളും നിയമനിര്‍മാണങ്ങളും കാരണം, ഇന്ത്യയില്‍ പാട്ടത്തിന് നല്‍കുമ്പോള്‍ ഒരാളുടെ സ്വത്ത് ഒഴിയുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് നിയമവിദഗ്ധര്‍ ഉറപ്പിച്ചു പറയുന്നു.
നടപടിക്രമങ്ങളിലെ കാലതാമസം കാരണം ഭൂവുടമയ്ക്ക് നീതി ലഭിക്കാന്‍ പലപ്പോഴും വര്‍ഷങ്ങളെടുക്കും. ഈ സമയം വരെ വസ്തു ഉപയോഗിച്ചേക്കാം. ഇതിനാലാണ് ഉടമസ്ഥര്‍ 11 മാസത്തെ കരാര്‍ മാത്രം അനുവദിക്കുന്നു. ഇത് പുതുക്കുന്നു. പല ഉടമസ്ഥരും പുതുക്കുമ്പോള്‍ ഒരു നിശ്ചിത ശതമാനം തുക കൂട്ടും. അല്ലാത്തവര്‍ അതേ തുകയില്‍ തന്നെ അടുത്ത 11 മാസത്തേക്ക് എഴുതും. ഇത് കരാറില്‍ പറയുന്ന സമയം വരെ തുടരും.
മാത്രമല്ല ഉയര്‍ന്ന രജിസ്‌ട്രേഷന്‍ നൂലൈമാകലകളും ഒഴിവാക്കാം. 1908 ലെ രജിസ്ട്രേഷന്‍ നിയമത്തിലെ സെക്ഷന്‍ 17 പ്രകാരം ഒരു വര്‍ഷത്തില്‍ താഴെ കാലാവധിയുള്ള ഒരു പാട്ടക്കരാര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. ഒരു വര്‍ഷത്തില്‍ താഴെയുള്ള പാട്ടങ്ങള്‍ രജിസ്ട്രേഷന്‍ കൂടാതെ ഒപ്പിടാന്‍ കഴിയുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. വാടകയും താമസത്തിന്റെ ദൈര്‍ഘ്യവും അനുസരിച്ചാണ് സ്റ്റാമ്പ് ഡ്യൂട്ടി തുക നിശ്ചയിക്കുന്നത്. വാടകയ്ക്ക് അനുസരിച്ച് സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ ഫീസും അധിക ബാധ്യതയാകും.


Tags:    

Similar News