അക്ഷയതൃതീയ: സ്വര്‍ണക്കടകളില്‍ ഏപ്രില്‍ 22ന് സ്വര്‍ണോത്സവം

ആഘോഷം എ.കെ.ജി.എസ്.എം.എയുടെ നേതൃത്വത്തില്‍

Update: 2023-04-07 07:15 GMT

സംസ്ഥാനത്തെ സ്വര്‍ണക്കടകളില്‍ 'അക്ഷയതൃതീയ' പ്രമാണിച്ച് ഏപ്രില്‍ 22ന് 'സ്വര്‍ണോത്സവം' ആഘോഷം നടക്കും. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ (എ.കെ.ജി.എസ്.എം.എ) നേതൃത്വത്തിലാണിത്. കേരളത്തിലെ സ്വര്‍ണാഭരണ ശാലകളിലേക്ക് അന്ന് 5 ലക്ഷം ഉപഭോക്താക്കളെ എത്തിക്കുകയാണ് മുഖ്യ ലക്ഷ്യം. കടകള്‍ അന്നേദിവസം പ്രത്യേകമായി അലങ്കരിക്കുകയും ചെയ്യും.

Tags:    

Similar News