വസ്ത്രവിപണിയില്‍ വസന്തകാലം, ഓണക്കോടിയുടെ വില്‍പ്പന നടന്നതില്‍ കോളടിച്ച് കൈത്തറി
കേരളത്തിലെ വസ്ത്രവിപണിക്ക് വീണ്ടെടുക്കലിന്റെ കാലമെന്ന് റിപ്പോര്‍ട്ട്
കഴിഞ്ഞ നാല് വര്‍ഷമായി പ്രളയവും കോവിഡും സാമൂഹിക അകലവും കൊണ്ട് മുരടിച്ചു നിന്ന ഓണവിപണി ഈ വര്‍ഷം സജീവമാണ്. മഴയില്‍ ആവേശം ഒട്ടും ചോരാതെയാണ് വില്‍പ്പന അവസാന ദിവസങ്ങളില്‍ പൊടിപൊടിക്കുന്നത്. മുന്‍വര്‍ഷം 15000 രൂപ ഫെസ്റ്റിവല്‍ അഡ്വാന്‍സ് ലഭിച്ചിരുന്ന, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ വര്‍ഷം 20000 രൂപയാണ് ലഭിക്കുന്നത് ഇത് തന്നെയാണ് ഓണ വിപണിയിലേക്ക് പണം ഒഴുകി എത്താനുള്ള പ്രധാന കാരണം.
ചില സ്വകാര്യകമ്പനികള്‍ അവരുടെ ജീവനക്കാര്‍ക്ക് അടിസ്ഥാന ശമ്പളത്തിന്റെ 20% ഓണക്കാലത്തു ബോണാസായി നല്‍കാറുണ്ട്. ചുരുക്കത്തില്‍ വിപണിയില്‍ ഇക്കുറി മുന്‍ വര്‍ഷങ്ങളില്‍ ഇല്ലാതിരുന്ന ക്രയശേഷിയും പണലഭ്യതയും വര്‍ധിച്ചിട്ടുണ്ട്. ഗള്‍ഫ് പ്രതിസന്ധി നിലനില്‍ക്കുന്നുണ്ടെങ്കിലും, വിനിമയ നിരക്കിലെ വര്‍ദ്ധനവ് മൂലം മുണ്ട് മുറുകി ഉടുത്തും, കടം വാങ്ങിയും നല്ലൊരു തുക പ്രവാസികള്‍ ഓണക്കാലത്തു നാട്ടിലേക്ക് അയച്ചിട്ടുണ്ട്.
കേരളത്തിലെ വസ്ത്ര വിപണിയുടെ ഒരു വര്‍ഷം പതിനായിരം കോടിയുടേതാണ്. ഇതിന്റെ 20 ശതമാനം നടക്കുന്നത് ഓണക്കാലത്താണ്. ഇതില്‍ തന്നെ നല്ലൊരു ഭാഗം കൈത്തറി വസ്ത്രങ്ങളാണ് വില്‍ക്കുന്നത് സര്‍ക്കാര്‍ നല്‍കുന്ന 30 % ത്തോളം വരുന്ന ഓണ റിബറ്റ് തന്നെയാണ് വില്പന വര്‍ധിപ്പിക്കുന്നത്. ഓഫീസ്, വിദ്യാലയങ്ങള്‍, ക്ലബ്ബുകള്‍ തുടങ്ങിയ കേന്ദ്രങ്ങളിലെ ഓണ ആഘോഷ പരിപാടികളുടെ ബഹുല്യം കാരണം ഈ വര്‍ഷം ഡിസൈനര്‍ സാരികള്‍, മുണ്ടുകള്‍, കസവു വസ്ത്രങ്ങള്‍ എന്നിവയുടെ വില്പന കുടിയിട്ടുണ്ട്. കുത്തമ്പുള്ളി രാമന്‍ കടയുടെ ഉടമ രാമചന്ദ്രന്‍ പറഞ്ഞു.
തമിഴ്‌നാട്ടില്‍ നിന്ന് വരുന്ന കൈത്തറി പോലെയിരിക്കുന്ന പവര്‍ ലൂം ഉത്പന്നങ്ങളാണ് വിപണിയില്‍ യഥാര്‍ഥ കൈത്തറി ഉത്പന്നങ്ങള്‍ക് ഒണക്കാലത്തു മത്സരം സൃഷ്ടിക്കുന്നത്. ഒരു മുണ്ടിന് വെറും 300 രൂപ മാത്രമാണ് ഇതിന്റെ വില എന്നാല്‍ ചേന്ദംമംഗലം പോലെയുള്ള മികച്ച കൈത്തറി മുണ്ടിന് 800 മുതല്‍ 1000 രൂപ വരെ വില വരും. 'പലര്‍ക്കും ഇത് രണ്ടും തിരിച്ചറിയാന്‍ പറ്റില്ല.
പവര്‍ ലൂം ഉത്പന്നങ്ങളുടെ കടുത്ത മത്സരമാണ് ഓണ വിപണിയിലും കണ്ടുവരുന്നത് എന്നിരുന്നാലും ഈ വര്‍ഷം മികച്ച വില്പനയാണ് പ്രതീക്ഷിക്കുന്നത് 'ചേ ന്ദമംഗലം കൈത്തറി സംഘത്തിന്റെ പ്രസിഡന്റ് ടി. എസ് ബേബി പറഞ്ഞു.