ഫാഷന്‍ സ്റ്റാര്‍ട്ടപ്പുകളെ കടത്തിവെട്ടി മീശോ ആപ്പ്! സമാഹരിച്ചത് 570 ദശലക്ഷം ഡോളര്‍

യുണീകോണ്‍ ആയിമാറിയ മൂല്യം ഉയര്‍ന്നത് 2.1 ബില്യണ്‍ ഡോളറിലേക്ക്.

Update: 2021-09-30 09:00 GMT

ഇത് ഓണ്‍ലൈന്‍ ഫാഷന്‍ യുഗമാണ്. വിദേശ വമ്പന്മാരായ ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് എന്നിവരോട് പൊരുതാന്‍ ധാരാളം ഫാഷന്‍ ആപ്പുകളും വെബ്‌സൈറ്റുകളുമാണ് ഇക്കഴിഞ്ഞ രണ്ട് വര്‍ഷമായി രംഗത്തുള്ളത്. എന്നാല്‍ അഫോര്‍ഡബ്ള്‍ ഫാഷനൊപ്പം വീട്ടിലിരുന്ന് സാധനങ്ങള്‍ മറിച്ച് വില്‍ക്കാന്‍ റീസെല്ലിംഗ് അവസരങ്ങള്‍ നല്‍കിക്കൊണ്ടെത്തിയ മീശോ ആപ്പിന് വന്‍ പ്രചാരമാണ് നേടാനായത്.

ഗ്രാമങ്ങളില്‍ പോലും മികച്ച സാന്നിധ്യമാകാന്‍ കഴിഞ്ഞ മീശോയുടെ മൂല്യം 2.1 ബില്യണ്‍ ഡോളര്‍ എത്തിയിരിക്കുകയാണ്. 2019 ലെ 700 മില്യണ്‍ ഡോളറില്‍ നിന്നാണ് ഈ കുതിച്ചുചാട്ടം.
570 മില്യണ്‍ ഡോളര്‍ സമാഹരിച്ചതിലൂടെയാണ് കമ്പനിയുടെ മൂല്യമുയര്‍ന്നത്. ഫിഡെലിറ്റി മാനേജ്‌മെന്റ് ആന്‍ഡ് റിസര്‍ച്ച് കമ്പനി, ഫെയ്‌സ്ബുക്ക്, ബി ക്യാപിറ്റല്‍ ഗ്രൂപ്പ് തുടങ്ങിയവരില്‍ നിന്നാണ് ഫണ്ട് എത്തിയത്.
പല ഫാഷന്‍ സ്റ്റാര്‍ട്ടപ്പുകളുടെയും ഫണ്ടിംഗിനെക്കാള്‍ മൂല്യമേറിയതാണ് ഇതെന്നാണ് വിലയിരുത്തല്‍. മാത്രമല്ല, ഇക്കഴിഞ്ഞ അഞ്ച് മാസങ്ങളില്‍ രണ്ടര ഇരട്ടിയാണ് വളര്‍ച്ച നേടിയതെന്ന് കമ്പനി അവകാശപ്പെടുന്നു. ഇക്കഴിഞ്ഞ ഏപ്രിലിലാണ് 300 ദശലക്ഷം ഡോളര്‍ സമാഹരണം നടത്തി രാജ്യത്തെ യുണികോണ്‍ കമ്പനികളുടെ പട്ടികയിലേക്ക് മീശോ ആപ്പും ഉയര്‍ന്നത്.
പ്രോസസ് വെഞ്ചേഴ്‌സ്, സോഫ്റ്റ് ബാങ്ക് വിഷന്‍ ഫണ്ട് 2, ഫെയ്‌സ്ബുക്ക് എന്നിവരെല്ലാ തന്നെ കമ്പനിയെ നേരത്തെ പിന്തുണയ്ക്കുന്നുണ്ട്. ഫൂട്ട്പാത്ത് വെഞ്ചേഴ്‌സ്, ട്രിഫെക്റ്റ ക്യാപ്റ്റല്‍, ഗുഡ് ക്യാപിറ്റല്‍ തുടങ്ങി നിരവധി പേരാണ് പുതുതായി ഫണ്ടിംഗില്‍ പങ്കുചേര്‍ന്നിരിക്കുന്നവര്‍.


Tags:    

Similar News