മത്സരം കടുക്കും, റിലയന്‍സ് റീറ്റെയ്ൽ എഫ്എംസിജി ബിസിനസിലേക്ക്

അഞ്ച് വര്‍ഷത്തിനുള്ളില്‍ 7,500 നഗരങ്ങളിലും 300,000 ഗ്രാമങ്ങളിലും സേവനം നല്‍കാനാണ് റിലയന്‍സ് റീറ്റെയ്ൽ ലക്ഷ്യമിടുന്നത്. വിറ്റുവരവ് 2 ലക്ഷം കോടി കടന്നു

Update:2022-08-29 16:08 IST

Pic Courtesy : Canva

റിലയന്‍സ് (Reliance Retail) എഫ്എംസിജി (FMCG) ബിസിനസിലേക്ക് എത്തുമെന്ന് പ്രഖ്യാപിച്ച് മുകേഷ് അംബാനി. ഈ വര്‍ഷ തന്നെ എഫ്എംസിജി ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുമെന്ന് റിലയന്‍സ് റീറ്റെയ് ലിന്റെ ചുമതലകള്‍ ഉള്ള ഇഷാ അംബാനി അറിയിച്ചു. നിലവാരമുള്ള, സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന വിലയിലുള്ള ഉള്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുകയാണ് ലക്ഷ്യമെന്നും ഇഷ അംബാനി വ്യക്തമാക്കി.

Also Read:ജിയോ 5G ദീപാവലിക്ക്, ആദ്യം എത്തുക 4 നഗരങ്ങളില്‍ 

കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 2,500 സ്‌റ്റോറുകളാണ് റിലയന്‍സ് റീറ്റെയ്ൽ ആരംഭിച്ചത്. ഇതോടെ ആകെ സ്‌റ്റോറുകളുടെ എണ്ണം 15,000 കടന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 7,500 നഗരങ്ങളിലും 300,000 ഗ്രാമങ്ങളിലും സേവനം നല്‍കാനാണ് റിലയന്‍സ് റീട്ടെയില്‍ ലക്ഷ്യമിടുന്നത്.

ജിയോമാര്‍ട്ട്, റിലയന്‍സ് ഡിജിറ്റല്‍.ഇന്‍ എന്നീ പ്ലാറ്റ്‌ഫോമുകള്‍ വഴി 93 ശതമാനം ഓര്‍ഡറുകളും ആറുമണിക്കൂറിനുള്ളില്‍ വിതരണം ചെയ്യാന്‍ സാധിത്തുന്നുണ്ടെന്നും റിലയന്‍സ് റീറ്റെയ് ലിന്റെ മുഴുവന്‍ ഉല്‍പ്പന്നങ്ങളും ജിയോമാര്‍ട്ട് വഴി ചെറുകിട കച്ചവടക്കാര്‍ക്ക് ലഭ്യമാകുന്നുണ്ടെന്നും ഇഷാ അംബാനി അറിയിച്ചു. നിലവില്‍ 260 നഗരങ്ങളില്‍ ജിയോ മാര്‍ട്ട് സേവനങ്ങള്‍ ലഭ്യമാണ്. 2 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് വിറ്റുവരവ് റിലയന്‍സ് റീറ്റെയ്ൽ നേടിയതായും ഏഷ്യയിലെ ടോപ് 10 റീട്ടെയില്‍ സ്ഥാപനങ്ങളില്‍ ഒന്നായി ഇന്ന് റിലയന്‍സ് മാറിയെന്നും മുകേഷ് അംബാനി പറഞ്ഞു.

Tags:    

Similar News