50 ലക്ഷം രൂപ വരെ ലഭിക്കാവുന്ന ഫിഷറീസ് സ്റ്റാര്‍ട്ടപ്പ് ഗ്രാന്‍ഡ് ചലഞ്ച്: ഇപ്പോള്‍ അപേക്ഷിക്കാം
ഫിഷറീസ്, അക്വാകള്‍ച്ചര്‍ മേഖലയില്‍ നൂതനമായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഫിഷറീസ് വകുപ്പും വാണിജ്യ, വ്യവസായ മന്ത്രാലയവും സ്റ്റാര്‍ട്ടപ്പ് ഇന്ത്യയും ചേര്‍ന്ന് 'ഫീഷറീസ് സ്റ്റാര്‍ട്ടപ്പ് ഗ്രാന്‍ഡ് ചലഞ്ചി'ന് തുടക്കം കുറിച്ചു.
യോഗ്യത
Department for Promotion of Industry and Internal Trade (DPIIT) അംഗീകൃത സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് അപേക്ഷിക്കാനാവുക. അംഗീകാരം എടുത്ത ശേഷവും അപേക്ഷിക്കാം. മിനിമം വേയബിളായ ഉല്‍പ്പന്നമോ സേവനമോ ആയിരിക്കണം. ആശയരൂപീകരണ സ്റ്റേജിലുള്ളവര്‍ക്ക് മുതല്‍ ചലഞ്ചിന് അപേക്ഷിക്കാം.
എന്താണ് ആവശ്യം?
മീന്‍പിടുത്തക്കാര്‍ക്കും കൃഷിക്കാര്‍ക്കും നേട്ടമുണ്ടാക്കുകയും പ്രൊഡക്ടിവിറ്റി വര്‍ധിപ്പിക്കുകയും ചെയ്യുന്ന ടെക്നോളജി, പ്രതിവിധി രൂപകല്‍പ്പന ചെയ്യുക.
ഫീഷറീസ് വാല്യു ചെയിനില്‍ വേസ്റ്റേജ് കുറക്കുന്നതിനായി വിളവെടുപ്പാനന്തര മാനേജ്മെന്റ് സൊലൂഷന്‍സ്, അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ രൂപകല്‍പ്പന ചെയ്യുക.
മീനും മീനുല്‍പ്പനങ്ങളും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നതിനായി നൂതന ബ്രാന്‍ഡിംഗ്, പ്രൊമോട്ടിംഗ് രീതികള്‍ അവലംബിക്കുക.
ഫിഷറീസ്, അക്വാകള്‍ച്ചര്‍ മേഖലയിയുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പ്രശ്നങ്ങളെ നേരിടുന്നതിനായി സുസ്ഥിര പരിഹാര മാര്‍ഗങ്ങള്‍ കൊണ്ടുവരിക.
ആനുകൂല്യങ്ങള്‍
1. 12 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 2 ലക്ഷം രൂപ വീതം ഗ്രാന്‍ഡ്
2. 10 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഒമ്പത് മാസത്തേക്ക് ഇന്‍ക്യുബേഷന്‍ സപ്പോര്‍ട്ട്
3. 10 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന പദ്ധതി (PMMSY) പ്രകാരം 2.5 കോടി രൂപയുടെ സീഡ് ഗ്രാന്‍ഡ്. (PMMSY പ്രകാരം ജനറല്‍ കാറ്റഗറിക്ക് 30 ലക്ഷം രൂപയും എസ്.സി, എസ്.ടി, വനിതാ കാറ്റഗറിക്ക് 50 ലക്ഷം രൂപ വരെയും ലഭിക്കാം).
Timeline
ജനുവരി 13
അപേക്ഷ തുടങ്ങി
ഫെബ്രുവരി 13
അപേക്ഷിക്കാനുള്ള അവസാന തിയ്യതി
മാര്‍ച്ച് 13
അപേക്ഷാ ഫലം
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.startupindia.gov.in വെബ്സൈറ്റ് സന്ദര്‍ശിക്കുക.