സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റാങ്കിംഗില്‍ ഏഷ്യയില്‍ ഒന്നാമതായി കേരളം

ആഗോളതലത്തില്‍ നാലാം സ്ഥാനവും സ്വന്തമാക്കി ദൈവത്തിന്റെ സ്വന്തം നാട്

Update:2022-06-15 13:15 IST

ആഗോള സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം സൂചികയില്‍ മുന്നേറി കേരളം. സ്റ്റാര്‍ട്ടപ്പ് ജീനോം, ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ് നെറ്റ്വര്‍ക്ക് എന്നിവ സംയുക്തമായി തയ്യാറാക്കിയ സ്റ്റാര്‍ട്ട്അപ്പ് ഇക്കോസിസ്റ്റം റാങ്കിംഗില്‍ അഫോര്‍ഡബിള്‍ ടാലന്റ് വിഭാഗത്തില്‍ ഏഷ്യയില്‍ കേരളമാണ് ഒന്നാം സ്ഥാനത്തുള്ളത്. ആഗോളതലത്തില്‍ നാലാം സ്ഥാനവും ദെവത്തിന്റെ സ്വന്തം നാടിനാണ്.

280 സ്റ്റാര്‍ട്ട്അപ്പ് ഇക്കോസിസ്റ്റങ്ങളെയും 30 ലക്ഷത്തിലേറെ സ്റ്റാര്‍ട്ടപ്പുകളെയും വിലയിരുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2020 ല്‍ സംസ്ഥാനം ഏഷ്യയില്‍ അഞ്ചാം സ്ഥാനത്തും ആഗോളതലത്തില്‍ ഇരുപതാമതുമായിരുന്നു. പിന്നീട് കോവിഡ് പ്രതിസന്ധിയിലും സംസ്ഥാനത്തെ സ്റ്റാര്‍ട്ട്അപ്പ് രംഗത്ത് മികച്ച വളര്‍ച്ചയാണുണ്ടായത്. 2019-21 കാലത്ത് 1037.5 കോടി രൂപയുടെ 
സ്റ്റാര്‍ട്ടപ്പ്
 ഇക്കോസിസ്റ്റം മൂല്യം നേടാന്‍ സംസ്ഥാനത്തിന് കഴിഞ്ഞതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. റോബോട്ടിക്സ്, നിര്‍മിതബുദ്ധി, ബിഗ് ഡാറ്റ, അനലിറ്റിക്‌സ്, ബ്ലോക്ക് ചെയ്ന്‍ തുടങ്ങിയ രംഗങ്ങളിലെ സ്റ്റാർട്ടപ്പുകളിൽ മുന്നേറാന്‍ കേരളത്തിന് സധിച്ചിട്ടുണ്ട്. വെഞ്ച്വര്‍ നിക്ഷേപങ്ങള്‍ ഏറ്റവുമധികം ലഭിച്ച വിഭാഗത്തില്‍ മൂന്നാം സ്ഥാനവും കേരളത്തിനാണ്.
പ്രവര്‍ത്തന മികവ്, നിക്ഷേപം, വാണിജ്യബന്ധങ്ങള്‍, വിപണിശേഷി, വിഭവ ആകര്‍ഷണം, പരിചയ സമ്പന്നത, പ്രതിഭ എന്നിവയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
നിലവില്‍ വിവിധ പദ്ധതികളാണ് സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഈ രംഗത്ത് നടപ്പാക്കിവരുന്നത്. രണ്ട് ലക്ഷം രൂപ വരെ ഗ്രാന്‍ഡ് ലഭിക്കുന്ന വിവിധ തരം വായപകളും ലഭ്യമാക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങള്‍ പ്രധാനനഗരങ്ങള്‍ കേന്ദ്രീകരിച്ച് സ്റ്റാര്‍ട്ടപ്പ് പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമ്പോള്‍ കേരളം ഓരോ ജില്ലകളും കേന്ദ്രീകരിച്ചാണ് മുന്നേറുന്നത്.


Tags:    

Similar News