കോവിഡ് സാമ്പത്തിക പാക്കേജുമായി കേന്ദ്രം

Update:2020-03-24 17:30 IST

സാധാരണക്കാര്‍ക്കു മുതല്‍ കോര്‍പ്പറേറ്റുകള്‍ക്കു വരെ  ആശ്വാസമേകുന്ന ഏതാനും നിര്‍ദ്ദേശങ്ങളുള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാരിന്റെ  കോവിഡ് സാമ്പത്തിക പാക്കേജ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു.ഇതനുസരിച്ച് 2018- 19 സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി അടയ്ക്കാനുള്ള അവസാന തീയതി ജൂണ്‍ 30 ലേക്ക് നീട്ടി. ആദായനികുതി അടയ്ക്കാന്‍ വൈകുന്നവര്‍ക്കുള്ള പിഴ 12 നിന്ന് 9 ആയി കുറച്ചിട്ടുമുണ്ട്

മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലെ ജി.എസ്.ടി. റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള തിയതി ജൂണ്‍ 30 വരെയാക്കി. നികുതിദായകരുടെ എല്ലാ രേഖകളും പരാതികളും സമര്‍പ്പിക്കാനുള്ള തീയതി ജൂണ്‍ 30 ആയി നീട്ടി.ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള  തീയതി മാര്‍ച്ച് 31 ല്‍നിന്ന് ജൂണ്‍ 30 ലേക്ക് മാറ്റി. ഏതു ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചും ഏത് എ ടി എമ്മില്‍ നിന്നും ഇനി പ്രത്യേക ചാര്‍ജ് ഇല്ലാതെ തുക പിന്‍വലിക്കാം. സീറോ ബാലന്‍സ് സൗകര്യവും അനുവദിക്കും.സേവിങ്‌സ് അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ് നിബന്ധന ഒഴിവാക്കി.

കമ്പനികളുടെ ബോര്‍ഡ് മീറ്റിങ്ങുകള്‍ കൂടാനുള്ള സമയപരിധി അറുപതു ദിവസമാക്കി. കയറ്റുമതി-ഇറക്കുമതി മേഖലയെ സഹായിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി കസ്റ്റംസ് ക്ലിയറന്‍സ് അവശ്യ സേവനമാക്കി. ജൂണ്‍ 30 വരെ കസ്റ്റംസ് ക്ലിയറന്‍സ് ആഴ്ചയിലെ ഏഴുദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News