നിയമവിരുദ്ധമായി ജിഎസ്ടി ഈടാക്കുന്നവരെ തിരിച്ചറിയാൻ ആപ്പ്

Update:2018-07-07 12:34 IST

ജിഎസ്ടി ഈടാക്കാൻ അർഹതയില്ലാത്ത വ്യാപാരികളും സേവനദാതാക്കളും ഉപഭോക്താവിന്റെ കയ്യിൽ നിന്നും ടാക്സ് പിരിക്കുന്നുണ്ടോ എന്ന് തിരിച്ചറിയാൻ സഹായിക്കുന്ന മൊബീൽ ആപ്പ്ളിക്കേഷനുമായി

കേന്ദ്ര സർക്കാർ.

സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (CBIC) പുറത്തിറക്കിയ 'ജിഎസ്ടി വെരിഫൈ' (GST Verify) എന്ന പുതിയ ആപ്പാണ് ഇത്തരത്തിലുള്ള തട്ടിപ്പുകൾ തിരിച്ചറിയാൻ സഹായിക്കുന്നത്.

നിങ്ങളുടെ കയ്യിൽ നിന്നും ജിഎസ്ടി ഈടാക്കുന്നത് അതിന് അർഹതയുള്ളവർ തന്നെയാണോ എന്ന് ഉപഭോക്താവിനെ അറിയിക്കുക എന്നതാണ് ആപ്പിന്റെ ദൗത്യം.

നിങ്ങൾ ചെയ്യേണ്ടത്: സാധങ്ങൾ വാങ്ങുകയോ, പുറമെ നിന്ന് ഭക്ഷണം കഴിക്കുകയോ ചെയ്യുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന ബില്ലിൽ ജിഎസ്ടി ഈടാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കുക. ഉണ്ടെങ്കിൽ ആ വ്യക്തിയുടെയോ കമ്പനിയുടെയോ ബില്ലിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ആപ്പ് വഴി പരിശോധിച്ച് അയാൾ ജിഎസ്ടി ഈടാക്കാൻ യോഗ്യതയുള്ള വ്യവസായി ആണോ എന്ന് പരിശോധിക്കാം. ഒരു കോംപോസിഷൻ നികുതി ദാതാവ് ഒരിക്കലും ഉപഭോക്താവിൽ നിന്ന് നികുതി ശേഖരിക്കരുതെന്നാണ് നിയമം.

നിങ്ങൾ കബളിക്കപ്പെട്ടു എന്ന് മനസിലാക്കിയാൽ ബില്ലിന്റെ ഒരു ഫോട്ടോ സഹിതം gstverify.co.in@gmail.com എന്ന അഡ്രസ്സിലേയ്ക്ക് ഇ-മെയിൽ അയക്കണം.

ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. ഹൈദരാബാദിലെ ജിഎസ്ടി ജോയിന്റ് കമ്മീഷണർ ബി. രഘു കിരൺ ആണ് ഈ ആപ്പ്ളിക്കേഷൻ വികസിപ്പിച്ചത്.

Similar News