കോസ്റ്റ് ഇന്‍ഫ്‌ളേഷന്‍ ഇന്‍ഡെക്‌സ് 317 എത്തി; നിങ്ങളെ ബാധിക്കുമോ, അറിയാം

വസ്തു, സ്വര്‍ണം, ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവയെ സ്വാധീനിക്കുന്ന ഈ സൂചിക കഴിഞ്ഞ വര്‍ഷം 301 ആയിരുന്നു. ഇത്തവണത്തെ മാറ്റം വസ്തു വില്‍പ്പനയുള്‍പ്പെടെയുള്ള നിങ്ങളുടെ ഇടപാടുകളെ ബാധിച്ചേക്കാം.

Update:2021-06-25 18:46 IST

വസ്തു, സ്വര്‍ണം, ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവയെ സ്വാധീനിക്കുന്നകോസ്റ്റ് ഇന്‍ഫ്‌ളേഷന്‍ ഇന്‍ഡെക്‌സ് (സിഐഐ) ഈ സാമ്പത്തിക വര്‍ഷത്തില്‍ 317 ആയതായി കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍. 2022 ഏപ്രില്‍ ഒന്നുമുതലാണ് പുതുക്കിയ സൂചിക ബാധകമാകുക. മുന്‍ വര്‍ഷത്തെ കണക്ക് 301 ആയിരുന്നു. ദീര്‍ഘ കാല മൂലധന നേട്ടവും മൂലധന നഷ്ടവും കണക്കാക്കി നികുതി അടയ്ക്കുന്നതിന് ഈ സൂചിക മാനദണ്ഡമായി കണക്കാക്കാറുണ്ട്.

'കോവിഡ് പ്രതിസന്ധി സമ്പദ് വ്യവസ്ഥയുടെ സങ്കോചത്തിലേക്കും ഉയര്‍ന്ന വരുമാന കമ്മിയിലേക്കും ധനക്കമ്മി വര്‍ധനവിലേക്കും നയിച്ചു, എന്നിട്ടും മൊത്തത്തിലുള്ള പണപ്പെരുപ്പ ഗ്രാഫ് 2013 ന് മുമ്പുള്ളതിനേക്കാള്‍ ഉയര്‍ന്നിട്ടില്ല. ഇതെല്ലാം പണപ്പെരുപ്പ സൂചികയുടെ വിലയില്‍ 16 പോയിന്റുകള്‍ എന്ന നാമമാത്രമായ വര്‍ധനവിന് കാരണമായി.'' കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലുണ്ടായ പണപ്പെരുപ്പ ആഘാതം അതേപടി കാണാന്‍ ഇത്തവണ കഴിയില്ലെന്നും എഎംആര്‍ജി & അസോസിയേറ്റ്സ് സീനിയര്‍ പാര്‍ട്ണര്‍ രജത് മോഹന്‍ പറയുന്നു.
നിങ്ങളെ ബാധിക്കുമോ ?
കാലങ്ങളായി നിങ്ങളുടെ ഉടമസ്ഥതയിലുള്ള വസ്തു, സ്വര്‍ണം, ഡെറ്റ് മ്യൂച്വല്‍ ഫണ്ട് എന്നിവയ്ക്കാണ് ഈ സൂചിക ബാധകമാകുക. മൂന്നുവര്‍ഷത്തില്‍ കൂടുതല്‍ കാലം കൈവശം വെച്ച ശേഷം വില്‍പന നടത്തുമ്പോള്‍ ലഭിക്കുന്ന മൂലധന നേട്ടത്തിലാണ് ഇതുപ്രകാരം നികുതി കണക്കാക്കുന്നത്. ഒരു ലക്ഷംരൂപവരെ ആദായനികുതി അടയ്‌ക്കേണ്ടതില്ല. അതിനുമുകളിലുള്ള തുകയ്ക്ക് 10ശതമാനമാണ് നികുതി ബാധ്യതയുള്ളത്. പാരമ്പര്യ സ്വത്തുക്കള്‍ വില്‍ക്കുന്നവര്‍ക്ക് ഇത് ബാധകമാകുമെന്നതിനാല്‍ വിദഗ്ധ ഉപദേശം സ്വീകരിക്കുക.


Tags:    

Similar News