പക്ഷാഘാതം തടയാന്‍ നാരുപോലൊരു റോബോട്ട്

Update: 2019-08-30 14:30 GMT

നേര്‍ത്ത നാരിന്റെയത്രയുള്ള കുഞ്ഞന്‍ റോബോട്ട്. ഇത് നമ്മുടെ രക്തക്കുഴലിലൂടെ സഞ്ചരിച്ച് തലച്ചോറിലെത്തി രക്തം കട്ടപിടിക്കുന്നത് കുറയ്ക്കുന്ന മരുന്നുകള്‍ നല്‍കും. പക്ഷാഘാതവും ധമനിവീക്കത്തിനുമൊക്കെ പ്രതിവിധിയാകുന്ന ഈ റോബോട്ടിനെ സൃഷ്ടിച്ചത് എംഐറ്റിയിയിലെ എന്‍ജിനീയര്‍മാരാണ്.

ഓപ്പണ്‍ ബ്രെയ്ന്‍ സര്‍ജറിക്ക് പകരമാകാന്‍ ഈ റോബോട്ടിന് കഴിയും. ഈ റോബോട്ടിനെ ഡോക്ടര്‍മാര്‍ക്ക് ലോകത്തെവിടെ നിന്നും നിയന്ത്രിക്കാം. നിക്കല്‍ ടൈറ്റാനിയം കൊണ്ടാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ഘര്‍ഷണം ഒഴിവാക്കാന്‍ ഇതിന് ചുറ്റും റബറും അതിനുപുറമേ ഹൈഡ്രോജെല്‍ കൊണ്ടുള്ള കോട്ടിംഗും കൊടുത്തിരിക്കുന്നു.

പ്രധാനധമനിയില്‍ നേര്‍ത്ത വയര്‍ ഇട്ടാണ് ഇപ്പോള്‍ രക്തധമനികളില്‍ രക്തം കട്ടപിടിക്കുന്നത് ചികില്‍സിക്കുന്നത്. എക്‌സ്‌റേ ഇമേജുകളുടെ സഹാത്തോടെ അത് പുറത്തുനിന്ന് മാനുവലായി തിരിച്ചാണ് ആവശ്യമുള്ള സ്ഥലത്ത് എത്തിക്കുന്നത്. എന്നാല്‍ പുതിയ റോബോട്ട് സര്‍ജന്റെ ജോലി കുറച്ച് കൂടുതല്‍ കൃത്യതയോടെ പ്രവര്‍ത്തിക്കും. ചികില്‍സാമേഖലയില്‍ വലിയ കുതിച്ചുചാട്ടത്തിന് തുടക്കം കുറിക്കാന്‍ ഈ കണ്ടുപിടുത്തത്തിനായേക്കും

Similar News