രാജ്യത്ത് വീണ്ടും നിരോധനം; വിവ വീഡിയോ എഡിറ്ററും ബ്യൂട്ടീകാമും ഉള്‍പ്പെടെ 54 ചൈനീസ് ആപ്പുകള്‍ക്ക് പൂട്ടുവീഴും

സുരക്ഷാ മാനദണ്ഡങ്ങള്‍ കണക്കിലെടുത്താണ് നിരോധനം

Update:2022-02-14 12:34 IST

Background vector created by macrovector - www.freepik.com

ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന 54 ചൈനീസ് ആപ്പുകള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധിക്കുന്നു. അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ ആണ് ട്വീറ്റ് വഴി വാര്‍ത്ത പുറത്തുവന്നിട്ടുള്ളത്. നിരോധിത ആപ്പുകളുടെ ഔദ്യോഗിക ലിസ്റ്റ് ഇതുവരെ ലഭ്യമല്ല.

ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയായ 54 ചൈനീസ് ആപ്ലിക്കേഷനുകള്‍ ആണ് കേന്ദ്രസര്‍ക്കാര്‍ നിരോധിക്കുക. ബ്യൂട്ടീ കാം ഉള്‍പ്പെടെ 54 ചൈനീസ് ആപ്പുകളാകും നിരോധിക്കുക എന്നാണ് പ്രാഥമിക വിവരം.
സ്വീറ്റ് സെല്‍ഫി എച്ച്ഡി, വിവ വീഡിയോ എഡിറ്റര്‍, ബ്യൂട്ടി ക്യാമറ - സെല്‍ഫി ക്യാമറ, ഇക്വലൈസര്‍ & ബാസ് ബൂസ്റ്റര്‍, സെയില്‍സ്‌ഫോഴ്സ് എന്റിനുള്ള കാം കാര്‍ഡ്, ഐസൊലാന്‍ഡ് 2: ആഷസ് ഓഫ് ടൈം ലൈറ്റ്, ടെന്‍സെന്റ് എക്സ്റിവര്‍, ഓണ്‍മിയോജി അരേന, ആപ്പ്യോജി ചെസ്സ്, , ഡ്യുവല്‍ സ്‌പേസ് ലൈറ്റ് എന്നിവര്‍ക്ക് പൂട്ടു വീഴുമെന്നാണ് എഎന്‍ഐ ട്വീറ്റ് ചെയ്തിട്ടുള്ളത്.
കഴിഞ്ഞ വര്‍ഷം PUBG മൊബൈല്‍, TikTok, Weibo, WeChat, AliExpress തുടങ്ങി നൂറുകണക്കിന് ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചിരുന്നു
നേരത്തെ 2020 ജൂണില്‍ ആണ് 59 മൊബൈല്‍ ആപ്പുകളിലേക്കുള്ള ആക്സസ് ആണ് ഇന്ത്യ ബ്ലോക്ക് ചെയ്തത്.കൂടാതെ ഐടി നിയമത്തിലെ സെക്ഷന്‍ 69A പ്രകാരം സെപ്റ്റംബര്‍ 2 ന് 118 ആപ്പുകള്‍ കൂടി നിരോധിക്കുകയായിരുന്നു. എന്തായാലും കേന്ദ്ര പ്രഖ്യാപനം പുറത്തുവരുമ്പോഴാകും പുതിയ നിരോധനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുക.

Tags:    

Similar News