ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍ വിപണി 2021-ല്‍ 2 ട്രില്യണ്‍
ഇക്കൊല്ലം സ്മാര്‍ട്ട് ഫോണ്‍ വിപണി അസാധാരണ വളര്‍ച്ച നേടിയേക്കും
വില ഉയരാന്‍ ഇടയുണ്ടെങ്കിലും ഇന്ത്യയുടെ സ്മാര്‍ട് ഫോണ്‍ വിപണി 2021 ജനുവരി-ഡിസംബര്‍ കാലയളവില്‍ 2-ട്രില്യണ്‍ കവിയുമെന്ന് ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പറേഷന്‍ (ഐഡിസി). 2020-ല്‍ കോവിഡിനെ തുര്‍ന്നുണ്ടായ സമ്മര്‍ദ്ദങ്ങളില്‍ ഇടിവ് നേരിട്ട സ്മര്‍ട് ഫോണ്‍ വിപണി ഇക്കൊല്ലം അസാധാരണമായ വളര്‍ച്ച രേഖപ്പെടുത്തനുള്ള സാധ്യത ഐഡിസി വിഭാവനം ചെയ്യുന്നു. കോവിഡിനെ തുര്‍ന്നുള്ള അടച്ചുപൂട്ടല്‍, ഫോണ്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളുടെ വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ എന്നിവ കാരണം 2020-ലെ ആദ്യപകുതിയില്‍ കൂപ്പുകുത്തിയ വിപണി രണ്ടാം പകുതിയോടെ നില മെച്ചപ്പെടുത്തിയെങ്കിലും 2020-അവസാനിച്ചത് മൊത്തം വില്‍പ്പനയില്‍ 1.7 ശതമാനം ഇടിവോടെ ആയിരുന്നു. 1.5 ടില്യണ്‍ ആയിരുന്നു രാജ്യത്തു മൊത്തമായി വിറ്റഴിച്ച സ്മാര്‍ട് ഫോണുകള്‍.
2020-ന്റെ അവസാനപാദത്തില്‍ വിപണി രേഖപ്പെടുത്തിയ ശക്തമായ തിരിച്ചുവരവ് 2021-നെക്കുറിച്ചുള്ള പ്രതീക്ഷകളെ കൂടുതല്‍ ശക്തമാക്കുന്നു എന്നാണ് ഐഡിസിയുടെ വിലയിരുത്തല്‍. കൂടുതല്‍ ഫീച്ചറുകളും, സൗകര്യങ്ങളുമുള്ള ഉയര്‍ന്ന മോഡലുകളിലേക്കു അപ്‌ഗ്രേഡ് ചെയ്യുന്നതാവും 2021-ല്‍ ബിസിനസ്സ് ഉഷാറാക്കുന്ന സുപ്രധാന ഘടകമെന്നും ഐഡിസി അഭിപ്രായപ്പെടുന്നു. വിലനിലവാരത്തില്‍ മീഡിയം റേഞ്ചിലുള്ള (250 ഡോളിര്‍ നിരക്കിലുള്ള) ഫോണുകളിലേക്കാവും അപ്‌ഗ്രേഡിംഗ് പ്രധാനമായും നടക്കുക. 5-ജി സൗകര്യങ്ങള്‍ ഉളള സെറ്റുകളുടെ വരവാണ് വിപണിയെ ത്വരിതപ്പെടുത്തുമെന്നു കരുതുന്നു മറ്റൊരു സുപ്രധാന ഘടകം. സാധാരണ ഉപഭോക്താവിന് പറ്റുന്ന നിരക്കില്‍ 5-ജി സൗകര്യം ഉള്ള ഫോണുകളുടെ ലഭ്യത വിപണിയിലെ ഉത്സാഹം വര്‍ദ്ധിപ്പിക്കുന്നതില്‍ ഗണ്യമായ പങ്കു വഹിക്കുമെന്നു കണക്കാക്കപ്പെടുന്നു.